ADVERTISEMENT

കേൾക്കുമ്പോൾ 'അയ്യേ' എന്ന് തോന്നുന്ന ചില രുചിക്കൂട്ടുകൾക്കു തീന്മേശകളിൽ ആരാധകർ ഏറെയാണ്. പലനാട്ടിൽ പലഭാഷ എന്നതുപോലെ പല ഭക്ഷണ രീതികളുമുണ്ട്. ഉദാഹരണമായി പുഴു, പാമ്പ്, പഴുതാര... എന്നു തുടങ്ങി ഒരു സാധാരണ മലയാളിക്കു മനം പിരട്ടുന്ന ചെറു ജീവികളിൽ പലതും  നമ്മുടെ അയൽ രാജ്യങ്ങളിലെ പ്രിയപ്പെട്ട വിഭവങ്ങൾ ആണ്.

 

എന്നാൽ പാറ തിന്നുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ ?

പാറ്റ എന്നല്ല !

പാറ, (കല്ല്) എന്നു തന്നെയാണ് ഉദേശിച്ചത്.

 

മാസങ്ങളോളം  കളിമണ്ണിൽ സൂക്ഷിച്ച ചീഞ്ഞ മുട്ട,  സെഞ്ച്വറി എഗ്ഗ് എന്ന പേരിൽ വിളമ്പുന്ന ചൈനക്കാരെ പോലെ, വറുത്തെടുത്ത എട്ടുകാലിയെ കറുമുറെ തിന്നുന്ന കമ്പോഡിയൻ ജനതയെപ്പോലെ  നല്ല ഉഗ്രൻ പറ കഷ്ണങ്ങൾ തിന്നുന്നവരും ഈ അണ്ഡകടാഹത്തിൽ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലാണ് വിഡിയോ.

 

മധ്യേഷ്യൻ രാജ്യമായ ഖസാക്കിസ്ഥാനിൽ ആണ്  കളിമണ്ണിന്റെ അംശം കൂടുതലുള്ള പാറ കറുമുറെ  തിന്നുന്ന ശീലമുള്ള ആളുകൾ ഉള്ളത്. നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഏത്തക്ക ഉപ്പേരി പോലെ പാറക്കഷണങ്ങൾ  കടിച്ചുമുറിച്ചു  തിന്നുന്ന ഖസാക്ക് ജനതയെ ഈ വിഡിയോയിൽ കാണാം. ആരാണ് ഈ ശീലം ഇവരെ പഠിപ്പിച്ചത് എന്നതിന് ഇവർക്ക് പോലും ഉത്തരമില്ല. പക്ഷെ ഒന്നവർക്ക് അറിയാം. നല്ല ഷേയ്പ്പും  രുചിയുമുള്ള പാറക്കഷ്ണങ്ങൾ കിട്ടിയാൽ അത് തങ്ങൾ വെറുതെ വിടില്ല!.

 

ഖസാക്കിസ്ഥാനിലെ സൂപ്പർ മാർക്കറ്റുകളിൽ പഴവർഗങ്ങൾക്ക് അടുത്തു തന്നെ പല നിറത്തിലും രൂപത്തിലുമുള്ള ചെറിയ പാറക്കഷ്ണങ്ങൾ നിരത്തി വച്ചിട്ടുണ്ട്. ചെറുപ്പക്കാർ  മുതൽ പ്രായം ആയവർ വരെ ഈ പാറക്കഷണങ്ങളുടെ ആരാധാകരാണ്. പോഷക മൂല്യം ഉയർന്ന ഈ പാറകൾ ശരീരത്തിലെ  ലവണങ്ങളുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും എന്നതാണ് ഈ ജനതയുടെ വിശ്വാസം. എന്നാൽ ഇത്തരം ഒരു വാദം ശാസ്ത്രീയമായി   തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ പാറ തിന്നുന്നതിൽ നിന്നും പിന്മാറണം എന്നും ചിലർ  വാദം ഉന്നയിക്കുന്നു.

 

Content Summary : Eat Rocks, everyone eats clay in Kazakhstan and Central Asia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com