അരിപ്പൊടികൊണ്ട് നല്ല കറുത്ത ഹൽവ തയാറാക്കാം

Mail This Article
×
അരി വെള്ളത്തിൽ കുതിർക്കേണ്ട... അരയ്ക്കണ്ട, അരിപ്പൊടികൊണ്ട് നല്ല കറുത്ത ഹൽവ തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി - 1 കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്
- രണ്ടാം പാൽ - 4 കപ്പ്
- ഏലക്കായ പൊടി - 1 ടീ സ്പൂൺ
- ഓയിൽ - 4 ടേബിൾ സ്പൂൺ
- നെയ്യ് - 3 ടേബിൾ സ്പൂൺ
- ശർക്കര - 400 ഗ്രാം
തയാറാക്കുന്ന വിധം
- അരിപ്പൊടിയിൽ 1 കപ്പ് രണ്ടാം പാൽ ചേർത്തു നന്നായി മിക്സ് ചെയ്യുക.
- മിക്സ് ആയതിനു ശേഷം ഇതിലേക്ക് ബാക്കി 3 കപ്പ് രണ്ടാം പാലും ചേർക്കുക.
- ഇനി ഇതിലേക്ക് 400 ഗ്രാം ശർക്കര 2 കപ്പ് വെള്ളത്തിൽ അലിയിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുക്കുക. ഹൽവ മിക്സ് റെഡി. ഇനി ഒരു നോൻസ്റ്റിക് പാനിലേക്ക് ഒഴിച്ചു ചെറിയ തീയിൽ വേവിക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.
- മിക്സ് കുറുകി വരുമ്പോൾ ഇതിലേക്ക് 1 കപ്പ് ഒന്നാം പാലും ഏലക്കായ പൊടിയും ഇട്ട് നന്നായി ഇളക്കണം. ഇനി മിക്സ് കട്ടി ആകും തോറും കുറേശ്ശെ ആയി ഓയിലും നെയ്യും ഇടയ്ക്ക് ഇടയ്ക്ക് ചേർക്കണം. ഹൽവ മിക്സ് നല്ല കട്ടി ആയി വരുമ്പോൾ തീയിൽ നിന്നു മാറ്റി ചൂടോടെ സെറ്റ് ചെയ്യേണ്ട പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. ഇനി ഇതിൽ നട്‌സ് ഇട്ടു പുറം ഭാഗം ഷേപ് ചെയ്തെടുക്കാം. ഇത് 6 മണിക്കൂർ തണുത്തതിനു ശേഷം കട്ട് ചെയ്തു ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.