കയ്യിൽ കറ വരാതെ മിനിറ്റുകൾക്കുള്ളിൽ കൂർക്ക വൃത്തിയാക്കാം
Mail This Article
വൃത്തിയാക്കുന്ന കാര്യം ഓർമ്മിക്കുമ്പോൾ, രുചി ഇഷ്ടമാണെങ്കിലും കൂർക്ക പാചകം ചെയ്യാൻ പലരും മടിക്കാറുണ്ട്. എളുപ്പത്തിൽ വൃത്തിയാക്കാൻ കൂർക്ക ആദ്യം നന്നായി കഴുകി അതിലെ മണ്ണു കളഞ്ഞു വൃത്തിയാക്കി എടുക്കണം. ഇനി അതിലേക്കു ഒരു ടേബിൾ സ്പൂൺ ഉപ്പും മൂന്ന് ടേബിൾ സ്പൂൺ വിനാഗിരിയും ഒഴിച്ച് കൊടുക്കാം. അതിലേക്കു ആവശ്യത്തിനു വെള്ളം ഒഴിച്ച് കൊടുക്കാം. കൂർക്ക മുങ്ങി കിടക്കുന്ന രീതിയിൽ വേണം വെള്ളം ഒഴിച്ച് കൊടുക്കാൻ. എന്നിട്ട് നന്നായി ഇളക്കി കൊടുക്കാം. എന്നിട്ട് ഒരു 15 മിനിറ്റ് മാറ്റി വയ്ക്കണം. ഇനി കൂർക്ക വൃത്തിയാക്കാൻ ഒരു തുണിയുടെ സഞ്ചിയോ, തുണി കഷ്‌ണമോ എടുക്കണം. അതിലേക്കു ഒട്ടും വെള്ളം ഇല്ലാതെ കൂർക്ക ഇട്ടുകൊടുക്കുക.
ഒന്ന് കൂട്ടി പിടിച്ചു നിലത്തു വച്ച് 2 മിനിറ്റ് അടിച്ചെടുക്കുക. അപ്പോൾ തന്നെ 99 ശതമാനം തൊലിയും പോയി കിട്ടും.
എന്നിട്ട് കുറച്ച് വെള്ളത്തിൽ ഇട്ടു കൊടുക്കുക.
ഇനി അതു നന്നായി തിരുമ്മിയ ശേഷം നന്നായി കഴുകി വീണ്ടും കുറച്ച് വെള്ളത്തിൽ ഇടുക.
ചില ഭാഗത്തു മാത്രം ഉള്ള തൊലി കത്തി വച്ചു ചെറുതായി ഒന്ന് വൃത്തിയാക്കി എടുക്കാം. കയ്യിൽ ഒട്ടും കറ പിടിക്കില്ല.
English Summary : How to clean koorka easily.