രുചിച്ചറിയാം പെപ്പർ ചിക്കൻ വറവൽ, ഒന്നാന്തരം സ്വാദ്
Mail This Article
×
ചിക്കൻ വറുത്താലും കറിവച്ചാലും കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ്. കുരുമുളകു ചേർത്ത ടേസ്റ്റി ചിക്കൻ രുചിക്ക് ആരെയും കൊതിപ്പിക്കും സ്വാദാണ്.
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം
- കുരുമുളകുപൊടി - 1 ടീസ്പൂൺ + 1/2 മുതൽ 1 ടീസ്പൂൺ വരെ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ്
- നാരങ്ങാ നീര് - 1/2 നാരങ്ങയുടെ നീര്
- കറിവേപ്പില
- ഇഞ്ചി - 3/4 ടീസ്പൂൺ ചതച്ചത്
- വെളുത്തുള്ളി - 5 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലി ചതച്ചത്
- ചെറിയ ഉള്ളി ചതച്ചത് - 40 എണ്ണം
- പച്ചമുളക് - 4 ചതച്ചത് (രുചിക്കനുസരിച്ച് ക്രമീകരിക്കാം)
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചിക്കനിൽ 1 ടീസ്പൂൺ കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചു മാരിനേറ്റ് ചെയ്യുക.
- ഇത് 20 മിനിറ്റ് വയ്ക്കുക. ഉയർന്ന തീയിൽ 2 വിസിൽ പ്രഷർ കുക്ക് ചെയ്യുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കറിവേപ്പില ചേർത്തു വഴറ്റുക. ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. നല്ല മണം വരുന്നതുവരെ വഴറ്റുക. ചതച്ച പച്ചമുളക്, ചെറിയ ഉള്ളി ചതച്ചത് എന്നിവ ചേർക്കുക. ചെറിയ ഉള്ളി ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. 1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക.
- സവാള ഇളം തവിട്ട് നിറമാകുമ്പോൾ വേവിച്ച ചിക്കൻ, പ്രഷർ കുക്കറിൽ ബാക്കിയുള്ള വെള്ളവും ചേർത്തു നന്നായി യോജിപ്പിച്ചു സ്റ്റോക്ക് പകുതി വറ്റുന്നതു വരെ നല്ല തീയിൽ വേവിക്കുക.
- ഇനി ഇതിലേക്കു പെരുംജീരകം പൊടിച്ചത്, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർക്കുക.
- നന്നായി യോജിപ്പിച്ച് ഡ്രൈ ആകുന്നതുവരെ വേവിക്കുക.
- അവസാനം കറിവേപ്പില ചേർത്തു നന്നായി യോജിപ്പിക്കുക.
- തീ അണച്ച് ഒരു മൂടി ഉപയോഗിച്ച് പാത്രം അടയ്ക്കുക.
- 10 മിനിറ്റിനു ശേഷം വിളമ്പുക.
- രുചികരമായ പെപ്പർ ചിക്കൻ വറവൽ തയാർ.
Content Summary : Pepper chicken varaval recipe by Nidisha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.