പഞ്ഞിപോലൊരു നാടൻ വട്ടയപ്പം, ഈസ്റ്റർ സ്പെഷൽ
Mail This Article
വറുത്ത അരിപ്പൊടി കൊണ്ടു പഞ്ഞിപോലൊരു നാടൻ വട്ടയപ്പം. ഈസ്റ്ററിനു സ്പെഷലായി ഒരുക്കാം.
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ്
- നാളികേരം ചിരകിയത് - മുക്കാൽ കപ്പ്
- അവൽ - കാൽ കപ്പ്
- യീസ്റ്റ് - അര ടീസ്പൂൺ
- ഏലക്കായ പൊടിച്ചത് - 1 ടീസ്പൂൺ
- പഞ്ചസാര
- ഉപ്പ്
- വെള്ളം
തയാറാക്കുന്ന വിധം
ആദ്യം അവൽ കഴുകി കുതിർത്ത് എടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്കു നാളികേരം ചിരകിയതും കുതിർത്ത അവലും ആവശ്യത്തിനു വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പൊടി, പഞ്ചസാര, ഏലക്കായ പൊടി, യീസ്റ്റ്, ഉപ്പ്, ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക.
ഈ മാവ് ഒരു ബൗളിൽ ഒഴിച്ച് ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 4 മണിക്കൂർ മാവ് അടച്ചു വയ്ക്കണം. 4 മണിക്കൂറിനു ശേഷം മാവു നന്നായി പതഞ്ഞു പൊന്തി വരും. ഇനി മാവു പതുക്കെ ഒന്നു കൂടി ഇളക്കണം. ശേഷം വെളിച്ചെണ്ണ പുരട്ടിയ ഒരു പ്ലേറ്റിൽ മാവ് ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. സോഫ്റ്റ് വട്ടയപ്പം തയ്യാർ. (20 മിനിറ്റു വേണം വട്ടയപ്പം വേവിക്കാൻ)
Content Summary : Nadan vellayappam, easter special recipe.