തേങ്ങാ ചേർക്കാതെ, പൂ പോലെയുള്ള വട്ടയപ്പം
Mail This Article
ഓർമകളിൽ തങ്ങി നിൽക്കും രുചിക്കൂട്ട്. തേങ്ങ അരയ്ക്കാതെ സ്പോഞ്ചു പോലെ വട്ടയപ്പം, വായിലിട്ടാൽ അലിഞ്ഞു പോകും രുചി.
ചേരുവകൾ
• പച്ചരി - 1 കപ്പ്
• വെളുത്ത അവിൽ - 1/2 കപ്പ്
• പഞ്ചസാര - 6 ടേബിൾസ്പൂൺ
• ഉപ്പ് - 1/4 ടീസ്പൂൺ
• ഇൻസ്റ്റന്റ് യീസ്റ്റ് - 1/2 ടീസ്പൂൺ
• വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
• ചെറിയ ചൂടുവെള്ളം - അരയ്ക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
• പച്ചരി 4 മണിക്കൂർ കുതിർത്ത ശേഷം വെള്ളം മുഴുവൻ ഊറ്റി കളഞ്ഞെടുക്കണം.
• അരക്കപ്പ് അവലും കൂടി കുതിരാൻ ഇടുക.
• മിക്സിയുടെ വലിയ ജാറിൽ കുതിർത്തു വച്ച അരിയും അവലും ബാക്കി എല്ലാ ചേരുവകളും കൂടി ഇട്ടു നന്നായി അരച്ചു വയ്ക്കുക.
• തയാറാക്കിയ മാവ് ഒരു വലിയ പാത്രത്തിൽ ഒഴിച്ചു പൊങ്ങാൻ വയ്ക്കുക. 3-4 മണിക്കൂറിൽ ഇതു പൊങ്ങിവരും.
• പൊങ്ങിയ മാവ് എണ്ണ തടവിയ ഒരു പ്ലേറ്റിൽ ഒഴിച്ച് ആവിയിൽ 15 മിനിറ്റു വേവിച്ചെടുക്കുക. അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വച്ച് അലങ്കരിക്കാം.
Content Summary : Try this super soft vattayappam.