അരിയും ഉഴുന്നും റാഗിയും വേണ്ട, ഇൗ മാവ് അരച്ച ഉടൻ തന്നെ മൊരിഞ്ഞ ദോശ തയാറാക്കാം
Mail This Article
ദോശയും ഇഡ്ഡലിയുമൊക്കെ തയാറാക്കണമെങ്കില്‍ അരിയും ഉഴുന്നുമൊക്കെ വെള്ളത്തിലിട്ട് കുതിർത്തിട്ട് അരച്ച് മണിക്കൂറോളം വയ്ക്കണം. എന്നാലേ മയമുള്ള ദോശയും ഇഡ്ഡലിയുമൊക്കെ തയാറാക്കാൻ പറ്റുള്ളൂ. മാർക്കറ്റുകളിൽ ഇന്‍സ്റ്റന്റായി ദോശപൊടി ലഭ്യമാണെങ്കിലും നമ്മൾ തായറാക്കുന്നപൊലെ രുചി കിട്ടണമെന്നില്ല, ഇനി വിഷമിക്കേണ്ട ഇനി അരിയും ഉഴുന്നും ഇല്ലാതെ, മാവ് അരച്ച ഉടൻതന്നെ മൊരിഞ്ഞ ദോശ ചുടാം. അതും വെറൈറ്റി ദോശ. എങ്ങനെയെന്നല്ലേ, ഇതൊന്നു പരീക്ഷിക്കാം.
ചേരുവകൾ
മസൂർ ദാൽ -1 കപ്പ്
ക്യാരറ്റ്-ഒന്ന്, തൊലി കളഞ്ഞു ചോപ് ചെയ്തത്
ചെറിയ ജീരകം -1/2 ടീസ്പൂൺ
ഉണക്ക മുളക് -1
ഉപ്പ് മറ്റും വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന രീതി
മസൂർ ദാൽ, ചെറുതായി അരിഞ്ഞ ക്യാരറ്റ്, ചെറിയ ജീരകം, ഉണക്ക മുളക്, ഉപ്പും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് മിക്സിയിൽ അരച്ച് മാവ് തയാറാക്കാം. ഉടൻ തന്നെ ദോശ ചുട്ടെടുക്കുക. നല്ല സ്വാദിഷ്ഠമായ ക്രിസ്പ്പി ക്യാരറ്റ് ദോശ തയാർ.
English Summary: Instant And Quick carrot Dosa