‘‘വനിതാ ചലച്ചിത്ര പ്രവർത്തകരെയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും പിന്തുണയ്ക്കാനായി കേരളത്തിലെ സർക്കാർ ആരംഭിച്ച ഉദ്യമം; അതാണു കാലഘട്ടത്തിന്റെ ആവശ്യമെന്നാണു ഞാൻ കരുതുന്നത്.’’
‘‘കാനിൽ വച്ച് ചിലർ എന്നോടു ചോദിച്ചു, ഇന്ത്യയിൽ നിന്നു മൽസരവിഭാഗത്തിൽ ഒരു ചിത്രം എത്താൻ 30 വർഷം എടുത്തത് എന്തുകൊണ്ടാണെന്ന്? ഞാൻ സിലക്ഷൻ കമ്മിറ്റിയോടും ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാൽ, നമ്മൾ ഓരോരുത്തരും സ്വയം ഈ ചോദ്യം ചോദിക്കേണ്ടതുണ്ട്.’’ പായൽ കപാഡിയ മനസ്സ് തുറക്കുന്നു.
കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ. (Photo by Sameer Al-Doumy / AFP)
Mail This Article
×
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു.
കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു
English Summary:
Director Payal Kapadia Applauds Kerala's Vision for Women Filmmakers after Cannes Triumph
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.