‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ’ മുങ്ങി പ്രധാനമന്ത്രി, പൊങ്ങിയത് ആലപ്പുഴയിൽ! ഭാര്യയ്ക്ക് ആയുർവേദ ചികിത്സ, കേരളത്തിന് ലോട്ടറി

Mail This Article
‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ സന്ദേശം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരൻ എന്ന കഥാപാത്രം പറഞ്ഞതല്ല, കേരളത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ നിലപാടാണിത്. റോം നഗരം കത്തിച്ചാമ്പലാകുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പറ്റി ചരിത്ര ക്ലാസുകളിൽ പഠിച്ചിട്ടുണ്ടാകും. രാജ്യം ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോൾ രാജ്യം വിടുന്ന, മറ്റൊരു രാജ്യത്ത് ഉല്ലസിക്കുന്ന നേതാക്കളുമുണ്ട്. അക്കൂട്ടത്തിലെ പുതിയ എൻട്രിയാണ് ഒർബാൻ. രണ്ടാഴ്ച നീണ്ട സ്വകാര്യ സന്ദർശനം എന്നാണു പറഞ്ഞതെങ്കിലും കക്ഷി മുങ്ങിയതു തന്നെ! അഴിമതിക്കേസിൽ പോളണ്ട് പുറത്താക്കിയ മുൻമന്ത്രിക്ക് ഹംഗറി രാഷ്ട്രീയാഭയം നൽകിയതോടെയാണ് പോളണ്ടും ഹംഗറിയും തമ്മിലുള്ള ഉഭയകക്ഷി തർക്കങ്ങൾ രൂക്ഷമായത്. ഇതിനിടയിലാണ് ഒർബാന്റെ കേരള സന്ദർശനം. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം പോളണ്ട് ഏറ്റെടുക്കുന്ന ചടങ്ങിലേക്കു ഹംഗേറിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുമില്ല. യൂറോപ്യൻ യൂണിയന്റെ ഇത്തരം ചടങ്ങുകളിൽ ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ ക്ഷണിക്കുന്നത് പതിവാണ്. ജനുവരി മൂന്നിനായിരുന്നു ചടങ്ങ്. ഈ ചടങ്ങു നടക്കുമ്പോ