ശാന്തൻപാറ– ചിന്നക്കനാൽ– മൂന്നാർ മേഖലയിലെ പേടിസ്വപ്നമാണ് കാട്ടാനകൾ. രാത്രി കാലങ്ങളിൽ കൊല്ലം– ധനുഷ്കോടി ദേശീയ പാതയിലൂടെയും ഇടറോഡുകളിലൂടെയും പോകുന്ന വാഹനങ്ങൾക്കു നേരെ ഏതു നിമിഷവും അവ പാഞ്ഞടുത്തേക്കാം, ഭക്ഷണ സാധനങ്ങൾക്കായുള്ള തിരച്ചിലിനിടെ ഏതുവീടു തകർത്തേക്കാം. രാത്രിയായാൽ ആനഭീതിയിലാണ് ഈ മേഖല. ‘വിവാദപുരുഷൻ’ അരിക്കൊമ്പനാണ് കൂട്ടത്തിൽ ഏറ്റവും അക്രമകാരി. ഇതുവരെ 7 പേരുടെ ജീവനെടുത്തു. 6 പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനു ചക്കകളിലാണു നോട്ടം. വീടുകൾ തകർക്കാറില്ല. കൃഷിസ്ഥലത്ത് അതിക്രമിച്ചു കയറി വിളകൾ ഭക്ഷിച്ചശേഷം കടന്നുകളയുന്ന മുറിവാലൻ കൊമ്പൻ ആളത്ര അപകടകാരിയല്ല. കാടുകളിലൂടെയും റോഡുകളിലൂടെയും മദിച്ചു നടക്കുകയും ഭക്ഷണം തേടി ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്ത ഈ കൊമ്പൻമാരുടെ പല ചിത്രങ്ങളും ഫ്രെയ്മിൽ പതിഞ്ഞിട്ടുണ്ട്. മലയാള മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾഡ് പകർത്തിയ ചിത്രങ്ങളിലൂടെ..

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com