400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കിയ ബിജെപി അതിലേക്കുള്ള വഴിയിലെ നിർണായക സംസ്ഥാനമായി കണ്ടത് ഉത്തർപ്രദേശിനെ ആയിരുന്നു. പക്ഷേ അവിടെ കുറഞ്ഞ വോട്ടും സീറ്റുമാകട്ടെ പ്രധാനമന്ത്രി മോദിയെ പോലും ഞെട്ടിക്കുന്നതും. യുപിയിൽ എന്താണ് സംഭവിച്ചത്? എവിടെയാണ് ബിജെപിക്ക് പാളിയത്?
പിന്നാക്കം പോയിട്ടും യുപിയിൽനിന്ന് 10 പേരെയാണ് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരിൽനിന്നേറ്റ ‘പരുക്ക്’ മായ്ക്കാൻ അതു മതിയാകുമോ? വിശദമായി പരിശോധിക്കാം.
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു.
പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.