ഇന്ത്യയെ വിറപ്പിച്ച പേസ് ബോളർ; ഒലോങ്ക ഓസ്ട്രേലിയയിലുണ്ട്, ഗായകനായി

Mail This Article
ഒലെ..ഒലെ..!ആർമി വേഷത്തിലുള്ള മ്യൂസിക് ബാൻഡിനൊപ്പം റിഹേഴ്സൽ നടത്തുന്ന ഈ ഗായകനെ മനസ്സിലായോ? 1999 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ ഹെൻറി ഒലോങ്ക ആണിത്.
മനോഹരമായി പിരിച്ചുവച്ച മുടിയിഴകളോടെ കളത്തിലിറങ്ങി ഫാഷൻ ഐക്കൺ കൂടിയായി മാറിയ ഒലോങ്കയുടെ മറ്റൊരു മുഖമാണ് വിരമിച്ചതിനു ശേഷം ആരാധകർ കണ്ടത്. അറിയപ്പെടുന്ന ഗായകനാണ് നാൽപത്തിയേഴുകാരൻ ഒലോങ്ക ഇപ്പോൾ. ഒട്ടേറെ മ്യൂസിക് റിയാലിറ്റി ഷോകളിലും പങ്കെടുത്ത ഒലോങ്ക സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വരെ പ്രോഗ്രാം അവതരിപ്പിച്ചു. ഭാര്യ ടാരയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് ഒലോങ്ക ഇപ്പോൾ താമസിക്കുന്നത്.