കോളടിച്ച് ബയൺ, നാപ്പോളി
Mail This Article
മ്യൂണിക് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കും വൻവിജയം. ബയൺ 5–0ന് ചെക്ക് റിപ്പബ്ലിക് ക്ലബ് വിക്ടോറിയ പ്ലെസനെ തോൽപിച്ചു. ലിറോയ് സനെ (2 ഗോൾ), സെർജി ഗനാബ്രി, സാദിയോ മാനെ, എറിക് മാക്സിം ചോപോ മോട്ടിങ് എന്നിവരാണു ബയണിന്റെ ഗോളുകൾ നേടിയത്. ഗ്രൂപ്പ് റൗണ്ടിൽ തോൽവിയറിയാതെ 31 മത്സരങ്ങൾ എന്ന പുതിയ ചാംപ്യൻസ് ലീഗ് റെക്കോർഡും ബയൺ പേരിലാക്കി. റയൽ മഡ്രിഡിനെയാണു മറികടന്നത്. നാപ്പോളി 6–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും കീഴടക്കി.
മറ്റു മത്സരങ്ങളിൽ, സ്പാനിഷ് ക്ലബ് ബാർസിലോന ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനോടു തോറ്റു (1–0). ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ 2–0ന് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ കീഴടക്കി. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, മുഹമ്മദ് സലാ എന്നിവർ ഗോളടിച്ചു. പോർട്ടോ 2–0ന് ബയേർ ലെവർക്യൂസനെയും ക്ലബ് ബ്രൂഗെ 2–0ന് അത്‌ലറ്റിക്കോ മഡ്രിഡിനെയും മാഴ്സൈ 4–1നു സ്പോർടിങ് ലിസ്ബണെയും തോൽപിച്ചു. ഐൻട്രാച്റ്റ് – ടോട്ടനം മത്സരം ഗോൾരഹിത സമനിലയായി.
Content Highlights: Napoli, Bayern Munich