ഇൻജറി ടൈം ഗോളിൽ നോർത്ത് ഈസ്റ്റ്; ഐഎസ്എൽ അരങ്ങേറ്റത്തിൽ തോൽവി രുചിച്ച് മുഹമ്മദൻസ്

Mail This Article
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ തോൽവി രുചിച്ച് കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ അയൽ ദേശക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇൻജറി ടൈമിലെ ഗോളിൽ മുഹമ്മദൻസിനെ വീഴ്ത്തി (1–0). ഡ്യുറാൻഡ് കപ്പ് വിജയത്തിന്റെ ആവേശം വിടാതെ ഐഎസ്എലിലെ ആദ്യ മത്സരത്തിനിറങ്ങിയ നോർത്ത് ഈസ്റ്റിനായി (90+4) മൊറോക്കൻ താരം അലാഡിൻ അജറൈയാണ് വിജയഗോൾ നേടിയത്.
ഈ സീസണിൽ നോർത്ത് ഈസ്റ്റിലെത്തിയ അലാഡിന് ഐഎസ്എലിലെ ആദ്യ മത്സരത്തിൽതന്നെ ഗോൾ നേടി തുടക്കം ഗംഭീരമാക്കാനായി. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കൾ എന്ന നിലയിലാണ് മുഹമ്മദൻസ് ഇത്തവണ ഐഎസ്എലിന് യോഗ്യത നേടിയത്.