ലോങ്ജംപ് ഇതിഹാസം ഗ്രെഗ് ബെൽ അന്തരിച്ചു; ഒളിംപിക്സ് അത്‌ലറ്റിക്സ് സ്വർണമെഡൽ ജേതാക്കളിൽ ഏറ്റവും പ്രായംകൂടിയ വ്യക്തി

Mail This Article
വാഷിങ്ടൻ ∙ ഒളിംപിക്സ് അത്‌ലറ്റിക്സ് സ്വർണമെഡൽ ജേതാക്കളിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയും അമേരിക്കൻ ലോങ്ജംപ് ഇതിഹാസവുമായ ഗ്രെഗ് ബെൽ (94) അന്തരിച്ചു. 1956 മെൽബൺ ഒളിംപിക്സിലാണ് ഗ്രെഗ് ബെൽ ലോങ്ജംപിൽ സ്വർണം നേടിയത്.
പിറ്റേവർഷം യുഎസ്എയിൽ നടന്ന ചാംപ്യൻഷിപ്പിൽ 8.10 മീറ്റർ ദൂരം ചാടി വ്യക്തിഗത റെക്കോർഡിട്ടു. ജെസ്സി ഓവൻസ് 1935ൽ സ്ഥാപിച്ച ലോകറെക്കോർഡിനു 3 സെന്റിമീറ്റർ മാത്രം പിന്നിലായിരുന്നു ഇത്.
അത്‌ലറ്റിക്സ് രംഗം വിട്ടതിനു ശേഷം ദന്തഡോക്ടറായ ബെൽ, 50 വർഷക്കാലം ലോഗൻസ്പോർട് സ്റ്റേറ്റ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി. 2020ൽ 89–ാം വയസ്സിലാണ് അദ്ദേഹം റിട്ടയർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബെല്ലിന്റെ വിയോഗം.