ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഹെയർട്രാൻസ്പ്ലാന്റ് ചെയ്തു. പക്ഷേ അതിന്റെ ഫലം എങ്ങനെ അറിയാം ? നിരവധിപ്പേർക്കുള്ള സംശയമാണിത്. സാധാരണരീതിയിൽ ഹെയർ ട്രാൻസ്പ്ലാന്റിന് മുൻപും ശേഷവും എങ്ങനെ എന്നു വിലയിരുത്തുന്നതാണ് രീതി. ഫോട്ടോകൾ താരതമ്യം ചെയ്താകും പലരും ഇത് ചെയ്യുക. എന്നാൽ ഹെയർട്രാൻസ്പ്ലാന്റ് അവകാശപ്പെട്ട രീതിയിലുള്ള ഫലം നൽകിയോ എന്നു ഉറപ്പാക്കാൻ ഇതു പോര. ട്രൈക്കോസ്കോപ്പി, അലോപേഷ്യ ടെസ്റ്റ് എന്നിവ ചെയ്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഫലം വിലയിരുത്തുക എന്നതാണ് ഡിഎച്ച്ഐയിലെ രീതി. ശാസ്ത്രീയമായ ഈ മാർഗത്തിലൂടെ മുടിയുടെ വളർച്ചയും മാറ്റങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

ഡിഎച്ച്ഐ ഹെയർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞാൽ 4–5 മാസത്തിനുള്ളിൽ ചെറിയ രീതിയിലുള്ള മുടികൊഴിച്ചിൽ സംഭവിക്കും. അതൊരു സ്വാഭാവികമായ പ്രക്രിയയാണ്. പോസ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ഷെഡിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം 6–8 മാസങ്ങൾക്കുള്ളിൽ പ്രകടമായ മാറ്റം ഉണ്ടാകും. ചെറിയ രീതിയിൽ മുടിയുടെ സാന്ദ്രത കൂടുന്നതായി അനുഭവപ്പെടും. 12–18 മാസങ്ങൾകൊണ്ടാണ് മുടി പൂര്‍ണ വളർച്ചയിൽ എത്തുന്നത്.

മുടി വച്ചു പിടിപ്പിച്ച റെസിപ്പിയന്റ് ഭാഗം മാത്രമല്ല, മുടി നീക്കം ചെയ്ത ഡോണർ ഏരിയയും വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. മുടി എടുത്തു എന്നതുകൊണ്ട് ഇവിടെയുള്ള മുടിയുടെ വളർച്ചയിലോ, സാന്ദ്രതയിലോ, പാറ്റേണിലോ യാതൊരു കുറവും വരുന്നില്ലെന്ന് ഉറപ്പാക്കണം. ശരിയായ പാറ്റേണിലും ഉദ്ദേശിച്ച ഹെയർ ലൈനിലുമാണ് മുടിയുടെ വളർച്ച എന്നും യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഉറപ്പിക്കുകയും വേണം.

ഹെയർട്രാൻസ്പ്ലാന്റിന് ശേഷം 2, 6, 9, 12, 18 മാസങ്ങളിലാണ് ഈ പരിശോധനകൾ നടത്തുന്നത്. ഇങ്ങനെ ശാസ്ത്രീയമായ മാർഗത്തിൽ ഹെയർട്രാൻസ്പ്ലാന്റിന്റെ ഫലം ഡിഎച്ച്ഐ ഉറപ്പാക്കുന്നു.

ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കുകയോ info@dhiindia.com എന്ന ഐഡിയിലേക്ക് മെയിൽ അയയ്ക്കുകയോ ചെയ്യാം ഓൺലൈൻ കണ്‍സൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com