മകന്റെ മരണത്തിനു പിന്നാലെ വിഡിയോ പങ്കുവച്ചതിൽ വിമർശനം; ഹൃദയം തകർന്നിരിക്കുകയാണെന്ന് വ്ലോഗർ
Mail This Article
അടുത്തിടെയാണ് പ്രമുഖ ഇൻഫ്ലുവൻസർ രജനി ജെയിൻ പതിനാറുവയസ്സുള്ള മകൻ അപകടത്തിൽ മരിച്ചെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ചതോരി രജനി’ എന്ന സമൂഹമാധ്യമ പേജ് വഴിയാണ് മകൻ തരൺ ജെയിന്റെ മരണവിവരം പങ്കുവച്ചത്. ഇപ്പോഴിതാ ദുഃഖത്തിൽ ഒപ്പം നിന്നവർക്കും മകന്റെ ആത്മാവിനു വേണ്ടി പ്രാർഥിച്ചവർക്കും നന്ദി പറയുകയയാണ് രജനിയും ഭർത്താവ് സംഗീത് ജെയിനും. ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വിഡിയോയിലൂടെയാണ് ഇവർ നന്ദി പറഞ്ഞത്.
തരണ്‍ സ്‌നേഹം നിറഞ്ഞവനായിരുന്നുവെന്ന് രജനി അനുസ്മരിച്ചു. മകനിഷ്ടമില്ലാത്തതിനാല്‍ താന്‍ പരമാവധി കരയാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫുഡ് കണ്ടന്റ് ക്രിയേറ്ററായ രജനി മകനൊപ്പവും വിഡിയോകൾ പങ്കുവച്ചിരുന്നു. ഫെബ്രുവരി 5നാണ് മകനൊപ്പമുള്ള അവസാന വിഡിയോ രജനി പങ്കുവച്ചത്. കഴിഞ്ഞയാഴ്ചയാണ് തരൺ ജെയിൻ വാഹനാപകടത്തില്‍ മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
സംഭവം നടക്കുമ്പോള്‍ രജനി കേരളത്തിലായിരുന്നു. സ്ഥലത്ത് സിസിടിവി ക്യാമറയുണ്ടായിരുന്നില്ലെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രജനി പറഞ്ഞു. രജനിയുടെ ദുഃഖത്തിൽ പങ്കുേചരുന്നു എന്ന് പലരും കമന്റ് ചെയ്തു. അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെ നിരവധിപേര്‍ രജനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മകന്റെ മരണശേഷവും അവരുടെ പേജിലൂടെ വിഡിയോ എത്തിയതാണ് ഫോളവേഴ്സിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് രജനിയുടെ ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുന്നവർ വിശദീകരണവുമായി രംഗത്തെത്തി. ഈ വിഡിയോകളെല്ലാം നേരത്തെ ഷെഡ്യൂൾ ചെയ്തതാണെന്നും മകന്റെ വിയോഗത്തിൽ രജനി ഫോൺ പോലും നോക്കാനാകാത്ത വിധം തകർന്നിരിക്കുകയാണെന്നും അവർ വിശദീകരിച്ചു.