ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഇഷ്ടപ്പെട്ട സ്റ്റൈലിലും നിറത്തിലുമെല്ലാമുള്ള അനവധി ഷൂസുകളും ചെരുപ്പുകളുമൊക്കെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ചിലർക്ക് സ്വന്തമായി ഒന്നിലധികം ചെരുപ്പുകളുടെ കലക്ഷനും ഉണ്ടാകും. എന്നാൽ ഒരു മുറി നിറയുന്ന അത്രയും ചെരുപ്പുകൾ സ്വന്തമായി ഉണ്ടായാലോ? സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നതും അത്തരത്തിലൊരു ചെരുപ്പ് വിശേഷമാണ്. ബോളിവുഡ് നടി നുഷ്റത് ബറൂച്ചയുടെ ചെരുപ്പുകളുടെ കലക്ഷൻ കണ്ടാണ് ആരാധകർ അമ്പരന്നത്. ഒന്നും രണ്ടുമല്ല, ഏതാണ്ട് നൂറിലധികം ചെരുപ്പുകളുടെ കലക്ഷനാണ് നടിക്കുള്ളത്. 

സ്വന്തം ചെരുപ്പുകൾക്കിടയില്‍ നുഷ്റത് ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ‘നൂഷും അവളുടെ ഷൂ ഫാക്ടറിയും’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. സ്ലിപ്പറുകൾ, ഷൂസുകൾ, ഹീൽസ് തുടങ്ങി പല സ്റ്റൈലിലും നിറത്തിലുമുള്ള ചെരുപ്പുകളുടെ കലക്ഷനാണ് താരത്തിനുള്ളത്. 

nushrath1
നുഷ്റത്ത്, Image Credits: Instagram/nushrrattbharuccha

നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകൾ പങ്കുവെക്കുന്നത്. പല പെൺകുട്ടികളുടെയും ആഗ്രഹമിതാണ്, കണ്ടിട്ട് ഞായറാഴ്ച മാർക്കറ്റ് പോലെയുണ്ട്, ഇത് മീഷോയിൽ നിന്ന് വാങ്ങിച്ചതാണോ?, രണ്ട് ജോടിക്ക് 150, ചെരുപ്പ് വിൽക്കാനിരിക്കുകയാണോ തുടങ്ങി നിരവധി കമന്റുകളുണ്ട്. 

nushrath2
നുഷ്റത്ത് ചെരുപ്പുകൾക്കടുത്ത്, Image Credits: Instagram/viralbhayani

ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെയാണ് നുഷ്റത്ത് ബോളിവുഡ് സിനിമയിലെത്തിയത്. 2006ൽ ജയ് സന്തോഷി മാ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 

nushrath3
നുഷ്റത്ത്, Image Credits: Instagram/nushrrattbharuccha
English Summary:

Step into Nushrat Barucha's Shoe Paradise

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com