ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സിനിമാതാരങ്ങളായ അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായത്. അതീവരഹസ്യമായായിരുന്നു വിവാഹം. സിദ്ധാർഥുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് അദിതിയുടെ വിവാഹ വാർത്ത ആരാധകര്‍ അറിഞ്ഞത്. തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾക്കൊപ്പം തന്നെ  ശ്രദ്ധനേടുകയാണ് അദിതിയുടെ ‘സിംപിൾ വെഡ്ഡിങ് ലുക്ക്’.

ഗോൾഡൻ സെറി വർക്കുള്ള ടിഷ്യൂ ഓർഗൻസ ലെഹങ്ക സാരിയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. സാരിക്കു മാച്ചിങ്ങായ ഗോൾഡൻ ബ്ലൗസായിരുന്നു. ഒറ്റപ്ലീറ്റായാണ് സാരിയുടുത്തിരിക്കുന്നത്. എംബ്ലോയിഡറി വർക്കുള്ള ക്ലാസിക് കുർത്തയും കസവുധോത്തിയുമായിരുന്നു സിദ്ധാർഥിന്റെ വസ്ത്രം. മിനിമം ആഭരണങ്ങളാണ്. സ്വര്‍ണത്തിൽ മാണിക്യക്കല്ലു പതിച്ച ഒരു നെക്‌ലസും, ജിമിക്കിയും വളകളുമായിരുന്നു ആക്സസറീസ്. 

aditi-s2
Image Credit: aditiraohydari/ Instagram
aditi-s2
Image Credit: aditiraohydari/ Instagram

പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയായിരുന്നു ഹെയർസ്റ്റൈൽ. മിനിമൽ മേക്കപ്പാണ്. കൈകളിലും കാലിലും സിംപിൾ മെഹന്ദി ഡിയസൈൻ. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ചുവപ്പും പൊട്ടും അണിഞ്ഞിരിക്കുന്നു. 

‘‘എന്റെ സൂര്യനും ചന്ദ്രനും താരാഗണങ്ങളും നീയാണ്. ശാശ്വതമായ സ്നേഹവും വെളിച്ചവും നിന്നിലാണ്.’’– എന്ന കുറിപ്പോടെയാണ് വിവാഹിതയായ വിവരം താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വിവാഹ ചിത്ര

aditi-s3
Image Credit: aditiraohydari/ Instagram
aditi-s3
Image Credit: aditiraohydari/ Instagram

വനപർത്തിയിലെ 400  വർഷം പഴക്കമുള്ള ക്ഷേത്രത്തിലായിരിക്കും വിവാഹമെന്ന് അദിതി നേരത്തേ ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദിതി വ്യക്തമാക്കിയിരുന്നു. ഈ ക്ഷേത്രവുമായി തനിക്ക് ഒരു വൈകാരിക അടുപ്പമുണ്ടെന്ന് അദിതി പറഞ്ഞിരുന്നു. 2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മിൽ അടുത്തത്. 

English Summary:

Aditi Rao Hydari and Siddharth Tie the Knot in Dreamy Temple Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com