കള്ളച്ചിരിയോടെ പ്രീത, ചേർത്തുപിടിച്ച് സഹതാരങ്ങള്‍; വിവാഹ വിഡിയോ

Mail This Article
×
ഓഗസ്റ്റ് 25ന് ആയിരുന്നു മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം പ്രീത പ്രദീപിന്റെ വിവാഹം. ടെക്നോപാർക്കിൽ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലി ചെയ്യുന്ന വിവേക്.വി.നായർ ആയിരുന്നു വരൻ.
ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. പ്രണയ വിവാഹമാണ്. പ്രദീപ്–ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയിലെ കഥാപാത്രത്തിലൂടെയാണ് പ്രീത പ്രേക്ഷക ശ്രദ്ധ നേടുന്നത്. മറുതീരം തേടി എന്ന മഴവിൽ മനോരമയിലെ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രീതയാണ്.
കലാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹവിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.