ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പുതിയ വിവാദം. നിരോധിതമായ വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തിറങ്ങുന്നത്. യുക്രെയ്ന്റെ മനുഷ്യാവകാശ ഓംബുഡ്സ്മാൻ കമ്മിറ്റിയാണ് ഈ ആരോപണവുമായി ആദ്യമെത്തിയത്.

 

യുക്രെയ്ന്റെ കിഴക്കൻ മേഖലയായാ ലുഹാൻസ്കിലുള്ള പോപാസ്ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചതെന്ന് ഓംബുഡ്സ്മാൻ ല്യുദ്മില ഡെനിസോവ ആരോപിക്കുന്നു. റോം കൺവൻഷൻ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയിൽ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും ഡെനിസോവ പറയുന്നു. യുക്രെയ്നിലെ ചില പ്രമുഖരും ഉദ്യോഗസ്ഥരും ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെന്ന ക്യാപ്ഷനുകളോടെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

 

പേരു സൂചിപ്പിക്കുന്നതു പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാൽ എണ്ണൂറു ഡിഗ്രിക്കുമേൽ ഉയർന്ന താപനിലയിൽ കത്താൻ ഇതിനു സാധിക്കും. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റർ ഭാഗത്തു കത്താൻ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും. ഫോസ്ഫറസ് പെന്റോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ഇതിന്റെ ഉപോൽപന്നമായി ഉടലെടുക്കാം. വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം. 

 

വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കൽ വെപ്പൺസ് കൺവൻഷൻ പരിഗണിച്ചിട്ടില്ല. ഇവയുടെ പ്രധാന ലക്ഷ്യം പുകപടലങ്ങൾ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയിൽ നിന്നു സംരക്ഷിക്കുക എന്നതാണ്. ജനവാസമേഖലയിൽ ഇവ ഉപയോഗിക്കുന്നതിനെ ജനീവ കൺവൻഷനും വിലക്കിയിട്ടുണ്ട്.

 

വില്ലിപീറ്റർ എന്ന വിളിപ്പേരിലാണ് സൈനികർക്കിടയിൽ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്. 1916ൽ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകൾ ആദ്യമായി കൊണ്ടുവന്നത്. യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവിൽ ഇതുപയോഗിച്ചിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് നാത്‌സി സേനയ്ക്കെതിരെ സഖ്യസേനകൾ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാത്‌സികൾ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്.

 

പിൽക്കാലത്ത് കൊറിയ, വിയറ്റ്നാം യുദ്ധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്നാമിൽ, വിയറ്റ്കോങ് ഗറില്ലകൾ ഉപയോഗിച്ച ഭൂഗർഭടണലുകളിൽ ഇതിട്ടു കത്തിച്ച് ഓക്സിജൻ വലിച്ചെടുക്കുന്ന രീതി യുഎസ് സേനയ്ക്കുണ്ടായിരുന്നു. റഷ്യ, ചെച്നിയയിൽ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു. യുഎസ് ഇറാഖിൽ നടത്തിയ യുദ്ധത്തിൽ ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും യുഎസ് സേന ഇതു നിഷേധിച്ചു. എന്നാ‍ൽ പിന്നീട് അവർ ഇതു സ്ഥിരീകരിച്ചു.

 

English Summary: Russia accused of attack on Ukraine using illegal phosphorus bombs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com