ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ബൽജിയത്തിൽ നഴ്സുമാർക്ക് അവസരമേറുന്നു. 60 ഒഴിവിൽ ഒഡെപെക് മുഖേന സൗജന്യ നിയമനമാണ്. നഴ്സിങ്ങിൽ ഡിപ്ലോമ/ബിരുദം, ഒരു വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35 കവിയരുത്. വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരുത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്കു ഡച്ച് ഭാഷയിൽ ആറു മാസ സൗജന്യപരിശീലനം ഉണ്ടാകും. ജൂലൈയിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരിയിൽ ബൽജിയത്തിലേക്കു യാത്ര തിരിക്കാൻ സാധിക്കും.

പരിശീലനകാലത്ത് 15,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. ബയോഡേറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോർട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയിലിൽ മേയ് 9 വരെ അയയ്ക്കാം. ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്കും വെബ് പേജ് (https://odepc.kerala.gov.in/aurora/) സന്ദർശിക്കുക. 77364 96574.

English Summary:

Nurses opportunity in Belgium

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com