സൗദിയിലും യുഎഇയിലും നഴ്സ് അവസരം; അപേക്ഷ ജൂൺ 30 വരെ

Mail This Article
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിൽ 80 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ജൂൺ 30 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎസ്‌സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയം, ഡിഒഎച്ച് ലൈസൻസ്.
∙പ്രായം: 40ൽ താഴെ.
∙ശമ്പളം: 5,000 ദിർഹം.
സിവിയും ബന്ധപ്പെട്ട രേഖകളും gcc@odepc.in എന്ന ഇ–മെയിലിൽ അയയ്ക്കണം.
സൗദി
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഒഡെപെക് മുഖേന നഴ്സ് നിയമനം. സ്ത്രീകൾക്കാണ് അവസരം. gcc@odepc.in എന്ന ഇ–മെയിലിൽ ജൂൺ 30 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎസ്‌സി/പിബിബിഎൻ/എംഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം.
∙പ്രായം: 35ൽ താഴെ.