Activate your premium subscription today
Friday, Apr 18, 2025
ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓരോ പൂജയ്ക്കും ഓരോ ഫലങ്ങളാണ് . ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട് . നിത്യവും ഈ ദേവതയെ ഭജിക്കുന്നത്തിലൂടെയും പൂജകൾ സമർപ്പിക്കുന്നതിലൂടെയും ദുരിതങ്ങൾ നീങ്ങും എന്നാണ് വിശ്വാസം
ശിവക്ഷേത്രങ്ങളില് ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ് .ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമ പൂജകൾ ആണുള്ളത് .
ഇന്ന് മഹാദേവനു പ്രധാനമായ തിങ്കളാഴ്ചയും പ്രദോഷവും ചേർന്ന് വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമപ്രദോഷം എന്ന് അറിയപ്പെടുന്നു. ഈ ദിനത്തിൽ ഭഗവാനെ ഭജിക്കുന്നതിന്റെ മഹത്വം വർണനാതീതമാണ്. പ്രദോഷ ദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത് പ്രദോഷ സ്തോത്രം ജപിക്കുന്നത് അത്യുത്തമം.
തുളസിച്ചെടി നട്ട് പരിപാലിക്കാത്ത ഹൈന്ദവഗൃഹങ്ങൾ ശുഷ്കമാണ്. വിശേഷപ്പെട്ട ഒരു സസ്യമായാണ് തുളസിയെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടി എന്നാണ് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ പറയുന്നത്. അതിനാൽ തന്നെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസിച്ചെടിയെ ആരാധിക്കുന്നത്. ലക്ഷ്മീദേവി തുളസി ചെടിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.
ഷിംല∙ ഔദ്യോഗിക വസതിയിൽ ‘ഗോവർധൻ പൂജ’ നടത്തി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിനായി പ്രാർഥനയും നടത്തി. ഡെഹ്രയിലെ എംഎൽഎയും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമലേഷ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. നവരാത്രി ദിനങ്ങളിലെ വ്രതത്തിനും പ്രാധാന്യമുണ്ട്. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ്
സർവവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.
ഒൻപതുദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസ്സു തിളക്കിയെടുക്കാനുള്ള 9 ദിവസങ്ങൾ. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസ്സിലേക്കെത്തിക്കാനുള്ള 9 നാളുകൾ.
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. ഇന്നാണ് (ഓഗസ്റ്റ് 05 തിങ്കളാഴ്ച ) കർക്കടകമാസത്തിലെ ആയില്യം. അന്നേദിവസം നാഗപ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകൾക്ക് ശ്രേയസ്സുമാണ് ഫലം.
കർക്കട മാസത്തിൽ കുടുംബത്തിൽ വച്ച് ഗണപതി ഹോമവും ഭഗവതി സേവയും നടത്തുക പണ്ടുമുതലേ ഉള്ള ഒരു ആചാ രമാണ്. ചിങ്ങമാസം മുതലുള്ള പുതുവർ ഷം ശോഭനമായി ഇരിക്കാനും തടസ്സങ്ങ ൾ ഇല്ലാതാവാനും ഐശ്വര്യങ്ങളും ഉണ്ടാവാനും ഒക്കെ വേണ്ടിയാണ് ഇത് അനുഷ് ഠിക്കുന്നത്.
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച്
Results 1-10 of 64
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.