ADVERTISEMENT

ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച് ശിവക്ഷേത്രദർശനം നടത്തിയാൽ കൈലാസത്തിൽ എത്തി ദേവതാഗണങ്ങളോടൊപ്പം സത്സംഗത്തിൽ പങ്കെടുത്ത സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഭഗവാന് ഏറ്റവും പ്രിയങ്കരമായ കൂവളത്തിലയാൽ അർച്ചന, മാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും.

ഉപവാസത്തോടെയോ ഒരിക്കലോടെയോ പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ പാപനാശം എന്നിവയാണ് ഫലങ്ങൾ. വിധിപ്രകാരം പ്രദോഷം അനുഷ്ഠിച്ചാൽ സത്‌ഫലം കൈവരുമെന്നാണ് വിശ്വാസം.

പ്രദോഷ ദിനം ജപിക്കുവാൻ നമഃശിവായ ശിവശങ്കരസ്തോത്രം

നളിനശരൻതൻ തിരുവുടലഴകൊടു
നയനം തന്നിലെരിച്ചവനേ ജയ
നരകാന്തക ജയ!നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

മതികലചൂടും പിരിജടതന്നിൽ
സുരനദി ചേർത്തൊരു പരമവിഭോ ജയ
നരകാന്തക ജയ നരകപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

ശില്പം കോലിന മാനും മഴുവും
തൃക്കൈതന്നിലെടുത്തവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ

വാമത്തൃത്തുട തന്മേലഴകൊടു
പാർവ്വതിയെക്കുടിവെച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കരജയ

യമപുരമഴകൊടു ത്രിപുരാദികളെ
പരിപൊടു ചേർത്തൊരു പരമവിഭോ ജയ
നരകാന്തക ജയ നരപാലകജയ
ഗിരിജാവരജയ ശിവശങ്കരജയ.

ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700

English Summary:

Significance of Pradosham Day in Midhunam

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com