Activate your premium subscription today
Friday, Apr 18, 2025
ജപ്പാനിൽ 1937 ൽ സ്ഥാപിതമാകുന്ന വാഹന നിർമാണ കമ്പനിയാണ് ടൊയോട്ട. കിച്ചിറോ ടൊയോഡയാണ് ടൊയോട്ട സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടൊയോട്ട, പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കുന്നു.
ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രെക്ക് ഹൈലക്സിന്റെ ബ്ലാക് എഡിഷൻ കേരളത്തിൽ അവതരിപ്പിച്ച് നിപ്പോൺ ടൊയോട്ട. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ വില ആരംഭിക്കുന്നത് 37.90 ലക്ഷം രൂപയിലാണ്. പൂർണമായും കറുപ്പ് നിറത്തിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മുൻ ഗ്രില്ല്, 18
ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് മോഡലിനെ ഇന്തൊനീഷ്യൻ ഇന്റർനാഷനൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച് ടൊയോട്ട. ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട ഇന്തൊനീഷ്യയാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. നേരത്തെ 2022 ലെ മോട്ടർഷോയിലും ടൊയോട്ട, ഇന്നോവയുടെ ഇലക്ട്രിക്കിനെ പ്രദർശിപ്പിച്ചിരുന്നു. ഡീസൽ എൻജിൻ മാറ്റി
എം.എ.എം. ബാബു മൂപ്പൻ നയിക്കുന്ന നിപ്പോൺ മോട്ടോർ കോർപ്പറേഷൻ രജതജൂബിലി വർഷത്തിൽ ലക്ഷ്യമിടുന്നത് അരലക്ഷം വാഹനങ്ങളുടെ വിൽപ്പനയും 10,000 കോടിയുടെ വിറ്റുവരവും. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന ഡീലർമാരിൽ മൂന്നാംസ്ഥാനമുള്ള നിപ്പോൺ ഒന്നാംസ്ഥാനത്ത് എത്തുക എന്ന സ്വപ്നവും യാഥാർഥ്യമാക്കാനുള്ള പ്രയാണത്തിലാണ്.
‘പിളരും തോറും വളരുകയും വളരും തോറും പിളരുകയും’ എന്ന വിശേഷണം രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഏറ്റവും യോജിക്കുന്നതു വാഹന വ്യവസായത്തിനാണ്. ഒന്നായിത്തുടങ്ങി പല കാലങ്ങളിൽ പലതായി പിളർന്ന്, പിന്നെ വളർന്നു വന്നതാണ് ലോകത്തിലുള്ള എതാണ്ടെല്ലാ വാഹന നിർമാതാക്കളും. ലയനങ്ങളും വിയോജനങ്ങളും ഇവിടെ പതിവാണ്. അങ്ങനെയുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നാണ് ഹോണ്ടയും നിസ്സാനുമായി സംഭവിക്കാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ 10 വാഹന നിർമാതാക്കൾ ആരൊക്കെയാണ്? 2023 ലെ വിൽപനക്കണക്കെടുത്താൽ പട്ടിക ഇങ്ങനെ പോകും: ടൊയോട്ട, ഫോക്സ് വാഗൻ, ഹ്യുണ്ടേയ്, സ്റ്റെല്ലാന്റീസ്, ജനറൽ മോട്ടോഴ്സ്, സായ്ക്, ഫോഡ്, ഹോണ്ട, നിസ്സാൻ, സുസുക്കി (95 ശതമാനവും വിൽപന ഇന്ത്യയിൽ), ബിവൈഡി, ബിഎംഡബ്ല്യു. ഹോണ്ടയും നിസ്സാനും ലയിക്കുന്നതോടെ ഹ്യുണ്ടേയ് മോട്ടോഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് ഈ സഖ്യമെത്തും. ലയനത്തിനൊപ്പം ഹോണ്ട, നിസ്സാൻ, മിത്സുബിഷി, റെനോ, ഡാസിയ, ഇൻഫിനിറ്റി, അക്യൂറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒരുമിക്കുകയാണ്.
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോറും (Honda Motor) നിസാൻ മോട്ടോറും (Nissan Motor) ലയിച്ചൊന്നാകാനുള്ള ചർച്ചകളിൽ. ലയനം നടന്നാൽ, ലോകത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്.
2016ല്‍ പുറത്തിറങ്ങിയ കാലം മുതല്‍ ടാക്സിയായും സ്വകാര്യ വാഹനമായും നിരവധി പേരെ ആകര്‍ഷിച്ച വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ലാഡര്‍ ഫ്രെയിം ചേസിസും കരുത്തുറ്റ ഡീസല്‍ പവര്‍ട്രെയിനും ഉയര്‍ന്ന കാര്യക്ഷമതയും പ്രകടനവുമെല്ലാം ഇന്നോവ ക്രിസ്റ്റയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍
മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവർക്ക് പുറകെ ടൊയോട്ടയും പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുന്നു. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വർധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36000 രൂപ വരെ കൂടുമെന്നാണ് കമ്പനി
സുസുക്കിയുമായി സഹകരിച്ച് പുതിയ ബാറ്ററി കാര്‍ പുറത്തിറക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. മാരുതിയുടെ eVX മോഡലിന്റെ ടൊയോട്ട പതിപ്പായിരിക്കും ഈ വാഹനം. നേരത്തെ അര്‍ബന്‍ എസ് യു വി കണ്‍സെപ്റ്റായി ടൊയോട്ട അവതരിപ്പിച്ച മോഡലാണിത്. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ അടുത്ത വര്‍ഷമായിരിക്കും
സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈമാസത്തിന്റെ ആദ്യ
Results 1-10 of 188
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.