Activate your premium subscription today
Friday, Apr 18, 2025
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.
ഏപ്രിൽ 2 നു പല രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
കൊച്ചി∙ അര ലീറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ ഇന്നു മുതൽ 218 രൂപ. കഴിഞ്ഞ മാസം വെളിച്ചെണ്ണ വില 33 രൂപ കൂട്ടിയിരുന്നു. ഈ മാസം 18 രൂപയാണ് വർധന. പൊതു വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 57 രൂപയിലധികം കുറച്ചാണ് വിൽക്കുന്നതെന്നാണ് സപ്ലൈകോയുടെ വാദം. അരക്കിലോ സബ്സിഡി
സംസ്ഥാനത്ത് വിവിധ കാർഷികോൽപ്പന്നങ്ങൾക്ക് വിലയുയർന്നു. കൊച്ചിയിലെ വില നിലവാരമനുസരിച്ച് വെളിച്ചെണ്ണ തയാറിന് 22200 രൂപയായി. 100 രൂപയാണ് വർധിച്ചിട്ടുള്ളത്. മില്ലിങ് വെളിച്ചെണ്ണ്യ്ക്കും 100 രൂപ വർധിച്ച് 22700 രൂപയായി. കൊപ്രയ്ക്കും 100 ഉയർന്ന് 14800 രൂപയായിട്ടുണ്ട്. കുരുമുളക് അൺഗാർബിൾഡിന് 64500
യുഎഇയിൽ അടുത്തമാസ(ഡിസംബര്)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനു കാരണക്കാരനായി നിരീക്ഷകർ വിരൽ ചൂണ്ടുന്നതു ട്രംപിന്റെ നേർക്കാണ്. ക്രൂഡ് ഓയിൽ ഇന്ധന രൂപത്തിലുള്ള സ്വർണമാണ് എന്നു പ്രസ്താവിച്ചിട്ടുള്ള ട്രംപ് യുഎസിലെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ തീവ്രശ്രമം നടത്തിയേക്കും. അത് എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും
അബുദാബി ∙ വികസ്വര രാജ്യങ്ങളിലെ വർധിച്ച ഉപഭോഗംമൂലം 10 വർഷത്തിനകം ആഗോള എണ്ണ ആവശ്യകതയും വിലയും ഉയരുമെന്ന് വിറ്റോൾ ചീഫ് എക്സിക്യൂട്ടീവ് റസ്സൽ ഹാർഡി പറഞ്ഞു.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ ഏകദേശം 100,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾ റദ്ദാക്കി.പാം ഓയിലിന്റെ വില കുത്തനെ ഉയർന്നതിനാലാണ് ഇത്.ആഗോള വില വർദ്ധനവ് മുതലെടുക്കാൻ ഇന്ത്യക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വിൽക്കാൻ തീരുമാനിച്ചതിനാലാണ് കരാറുകൾ റദ്ദാക്കിയത്.
കൊച്ചി∙ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്നലെ വിപണിയിലുണ്ടാക്കിയത് വൻ നഷ്ടം. സെൻസെക്സ് 1769 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ നഷ്ടം 9.78 ലക്ഷം കോടി രൂപയാണ്. അസംസ്കൃത എണ്ണവിലയും കുതിക്കുകയാണ്. ഇറാനിലെ എണ്ണസംഭരണികൾക്കു നേരെ ഇസ്രയേൽ
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമോ? ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും?
Results 1-10 of 88
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.