Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്തെ പ്രവർത്തന മികവിനു കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിൽ വിമർശനം നേരിടുന്ന സാംസ്കാരിക ഡയറക്ടർ ദിവ്യ എസ്.അയ്യർക്കു പിന്തുണയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ദിവ്യയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. വിവാദം അനാവശ്യമാണെന്നും ഒരു ഐഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് ഒരു വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
കൊച്ചി: ഐ ടിയിൽ ഉയർന്ന വേതനം ലഭിക്കുന്ന സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതയെ കുറിച്ച് അഞ്ചു ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര
അബുദാബി ∙ ഈദ് അവധിക്കാലത്ത് സൈബർ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം∙ കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘‘ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും.’’ – മന്ത്രി പറഞ്ഞു.
സൗജന്യമായി പണം നേടാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. എത്ര പറ്റിക്കപ്പെട്ടാലും മലയാളികൾക്ക് സൗജന്യം എന്നു കേട്ടാൽ കണ്ണടച്ച് വ്യക്തിപരമായ വിവരങ്ങൾ ഉടനെ കൈമാറും. നിമിഷം നേരം കൊണ്ട് അങ്ങനെ അക്കൗണ്ടിൽ നിന്നും പണം അപ്രത്യക്ഷമാകും. ലോകം മുഴുവൻ ഇന്റർനെറ്റിന്റെ പിന്നാലെ പായുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന
ആലപ്പുഴ∙ താൻ മരാമത്ത് മന്ത്രിയായിരുന്നപ്പോൾ കൊടുത്ത ഡിസൈൻ പോലെയാണോ പാലങ്ങൾ പണിതതെന്നു നോക്കാൻ വരുമ്പോൾ അതിനെതിരെയും സൈബർ ഇടങ്ങളിൽ വൃത്തികേടുകൾ പറയുന്നവർ സാമൂഹികവിരുദ്ധരാണെന്ന് ജി.സുധാകരൻ. കെപിസിസി പരിപാടിയിൽ പങ്കെടുത്തതിനു സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെ, നഗരത്തിൽ പണി പൂർത്തിയായ നാൽപ്പാലം കാണാൻ
തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി.സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണ് ഇതിനു പിന്നിൽ. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ലെന്നും ഇത്തരക്കാർ പാർട്ടി വിരുദ്ധരാണെന്നും സുധാകരൻ പറഞ്ഞു.
വാഷിങ്ടൻ ∙ സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന സംശയിച്ച് ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ സൈബർ ആക്രമണ പരമ്പര ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് സംഘത്തിലെ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. കഴിഞ്ഞ ആഴ്ചയാണ് ചൈനീസ് സൈബർ സംഘം പിടിയിലായത്. ഫർവാനിയയിൽ വെച്ച് ഇവർ പിടിയിലായത് ഉടൻതന്നെ മറ്റുള്ളവർ രക്ഷപ്പെടാൻ
Results 1-10 of 355
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.