ADVERTISEMENT

അബുദാബി ∙  ഈദ് അവധിക്കാലത്ത് സൈബർ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ജാഗ്രതാ നിർദേശം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.  

അപരിചിത കേന്ദ്രങ്ങളിൽനിന്നുള്ള ഇ–മെയിൽ, എസ്എംഎസ് സന്ദേശങ്ങൾ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ ഓൺലൈൻ ഇടപാട് നടത്തരുത്. വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുത്, ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിച്ച ഇടപാടുകളോടു മാത്രമേ പ്രതികരിക്കാവൂ, സ്ഥാപനങ്ങൾ സൈബർ സുരക്ഷ വർധിപ്പിക്കുക, വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിനെയും ബാങ്കിനെയും അറിയിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. കഴിഞ്ഞ ആഴ്ച 634 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെതിരായ സൈബർ ആക്രമണം തടഞ്ഞതായും കൗൺസിൽ അറിയിച്ചു. 

ഇതേ കാലയളവിൽ ആഗോള തലത്തിൽ 1.4 ലക്ഷം സ്ഥാപനങ്ങൾ സൈബർ ആക്രമണത്തിന് ഇരയായി. ഈ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതായി ജനങ്ങളെയും ഓർമിപ്പിച്ചു.

English Summary:

UAE Cyber Security Council emphasises the importance of taking precautions, especially with the increasing risks of cyber attacks during Eid

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com