Activate your premium subscription today
മുംബൈ ∙ ഭർതൃഗൃഹത്തിൽ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷം വധു ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ടാണ് ജസ്റ്റിസ് അഭയ് വാഗ്വാസെ ഇക്കാര്യം പരാമർശിച്ചത്. ‘‘ടിവി കാണാൻ അനുവദിക്കാതിരിക്കുക,
വീണ്ടും ഒരു നവവധുകൂടി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു, അഥവാ, ദുരൂഹമായി മരണമടഞ്ഞിരിക്കുന്നു. കോയമ്പത്തൂരിൽ താമസക്കാരായ മലയാളിദമ്പതികളുടെ മകളാണ് ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിൽ മരിച്ചത്. മകളുടെ പരാതിപ്പെടലുകൾക്കൊടുവിൽ അന്വേഷിക്കാനായി പുറപ്പെട്ട മാതാപിതാക്കൾ എത്തുംമുൻപേ മരണം സംഭവിച്ചിരുന്നു. വിവാഹം നടന്നത് 2024 ഏപ്രിലിൽ. ഇത്തരത്തിൽ മരണമടയുന്ന മലയാളിനവവധുക്കളുടെ എണ്ണം 20–21 നൂറ്റാണ്ടുകളിൽ പതിനായിരങ്ങളിലേക്കു കടന്നിട്ടുണ്ടാകണം; ഇന്ത്യയൊട്ടാകെ അതു ലക്ഷങ്ങളിലേക്കും. ഭർതൃഗൃഹങ്ങളിൽ ആത്മഹത്യ ചെയ്യുകയോ സംശയാസ്പദമായ മരണത്തിനിരയാകുകയോ ചെയ്യുന്ന നവവധുക്കളുടെ കണക്ക് ആരും ശേഖരിച്ചിട്ടുള്ളതായി അറിവില്ല. തെരുവുനായ കടിച്ച് ഒരാൾ ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന മാധ്യമ–സാമൂഹിക ഭൂമികുലുക്കം നമ്മുടെ പെൺമക്കളുടെ ഭർതൃഗൃഹത്തിലെ അപമൃത്യു പരമ്പരയെ സംബന്ധിച്ചു സൃഷ്ടിക്കപ്പെടുന്നില്ല. നവവധുവിന്റെ ദുർമരണത്തെക്കാൾ തെരുവുനായയുടെ കടിക്കു ലഭിക്കുന്ന മാധ്യമ–സാമൂഹിക ശ്രദ്ധയെപ്പറ്റി അദ്ഭുതപ്പെടാനില്ല. കാരണം, തെരുവുനായയെപ്പറ്റി കോളിളക്കമുണ്ടാക്കാൻ
തിരുവനന്തപുരം∙ ശുചീന്ദ്രത്ത് ഭര്‍തൃമാതാവിന്റെ പീഡനത്തെ തുടര്‍ന്ന് നവവധു, കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. 21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങി മരിച്ചതല്ലെന്നും അന്നേ ദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്നു കണ്ടെത്തണമെന്നും ആര്‍ഡിഒയോട് ആവശ്യപ്പെട്ടതായി ശ്രുതിയുടെ പിതാവ് ബാബു പറഞ്ഞു.
സ്ത്രീധന പീഡനത്തിന്റെ പേരില്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ (24) ശുചീന്ദ്രത്തെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നല്കാന് നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി നിര്‍ദേശം നല്കി.
തിരുവനന്തപുരം∙ ‘‘അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. എന്റെ മകള്‍ക്ക് എന്താണു സംഭവിച്ചതെന്ന് അറിയണം. മോര്‍ച്ചറിയില്‍ പോയി അവളെ കാണുമ്പോള്‍ ഉറങ്ങിക്കിടക്കുന്നതു പോലെ ആയിരുന്നു. തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. എന്റെ മകള്‍ എങ്ങനെയാണു മരിച്ചതെന്നുള്ള സത്യം എനിക്ക് അറിയണം’’- പൊന്നുപോലെ വളര്‍ത്തിയ മകള്‍ ശ്രുതിയെ വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ശുചീന്ദ്രത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് കോയമ്പത്തൂരില്‍ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായ ബാബുവും കുടുംബവും.
നാഗർകോവിൽ ∙ സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം.
തിരുവനന്തപുരം∙ പദ്ധതികൾ പലതുമുണ്ടായിട്ടും സത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ലെന്ന കണക്കുകൾ പുറത്ത്. 2016 മുതൽ 2023 വരെയുള്ള കാലത്ത് ഏറ്റവുമധികം കുറ്റകൃത്യം നടന്നത് 2023ലാണ് – 18,980. 2021 വരെ 16,199 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2022 ആയപ്പോൾ കേസുകളുടെ എണ്ണത്തിൽ വൻ വർധന വന്നു – 18,943. കഴിഞ്ഞ വർഷം 2562 പീഡനക്കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഈ വർഷം ജൂൺ വരെ 1338 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
കോഴിക്കോട് ∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചയിൽ സസ്പെൻഡ് ചെയ്യപ്പെട്ട സിഐ എ.എസ്.സരിന് മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതായി ആരോപണം. എ.എസ്.സരിൻ പന്തീരാങ്കാവ് എസ്എച്ച്ഒ ആയിരിക്കെ, മാറാട് സ്വദേശിയായ നിമ്മി (30) ഭർതൃവീട്ടിൽ മരിച്ചത് സംബന്ധിച്ച് പിതാവ് ബാബു രാജൻ നൽകിയ പരാതി
കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കാജനകമായൊരു ചോദ്യം പൊതുസമൂഹത്തിനു മുന്നിലുയർത്തുന്നു– ഇപ്പോഴും നാം ജീവിക്കുന്നതു പതിറ്റാണ്ടുകൾ പിന്നിലാണോ ? സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും വിവാഹത്തിനു മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഡോ. ഷഹാനയുടെയും അതുപോലുള്ള ഒട്ടേറെ മറ്റു യുവതികളുടെയും സമീപകാല ദുരന്തകഥകളിൽനിന്നു നാം ഒന്നും പഠിക്കുന്നില്ലെന്നാണോ ?
Results 1-10 of 163