Activate your premium subscription today
കളമശേരി ∙ സംസ്ഥാനത്തെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുറന്നു. കുസാറ്റും ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സംയുക്തമായി ആരംഭിച്ച അമേരിക്കൻ കോർണർ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫിസർ ജീൻ ബ്രിഗന്തി ഉദ്ഘാടനം ചെയ്തു.
കൊച്ചി ∙ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ്ഡിസി) സഹകരിച്ച് കുസാറ്റ് നടത്തുന്ന വിവിധ പ്രോഗ്രാമുകള്‍ക്ക് യുകെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (ഐഒഎ) അംഗീകാരം. ഐഒഎയുടെ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് കുസാറ്റ്. നവംബര്‍ 12 ന്
കൊച്ചി∙ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഫിസിക്സിൽ സൗമ്യ രവി ഡോക്ടറേറ്റ് നേടി. കുസാറ്റ് ഫിസിക്സ് വിഭാഗം റിട്ട. പ്രഫസറും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.കെ.ജയരാജിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഗുരുവായൂർ കോട്ടപ്പടി മുണ്ടനാട്ട് രവി എസ്.നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ്. ഭർത്താവ്: ചലച്ചിത്ര നടൻ വിനയ് ഫോർട്ട്.
കളമശേരി ∙ കൊച്ചി സർവകലാശാല നായപ്പേടിയിൽ. ക്യാംപസിൽ വിദ്യാർഥികളൊ അധ്യാപകരൊ സന്ദർശകരൊ ജീവനക്കാരൊ തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും ഭക്ഷണം നൽകുന്നതു സർവകലാശാല വിലക്കി. അലഞ്ഞുനടക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഏതെങ്കിലും മൃഗങ്ങൾ അസാധാരണമായി പെരുമാറുകയൊ രോഗലക്ഷണങ്ങൾ കാണിക്കുകയൊ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെയ്കിൻ എക്സലൻസ് സെന്റർ പ്രവർത്തനം തുടങ്ങി. ഡെയ്കിൻ എയർകണ്ടിഷനിങ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ്പ്രസിഡന്റ് സഞ്ജയ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ
കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്. 1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ) 2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ്
കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് ചൂരൽമല ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുണ്ടായതിനു സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുൾപൊട്ടലുകൾക്ക് കാരണമായതെന്നും കൊച്ചി സർവകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഉരുൾപൊട്ടൽ എങ്ങനെ ഉണ്ടായി, അഭിലാഷ് വിശദീകരിക്കുന്നു.
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ) നടത്തുന്ന വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം നൽകി. ഇതോടെ സിയാൽ അക്കാദമി കുസാറ്റിന്റെ അംഗീകൃത സ്ഥാപനമായി മാറി.
കളമശേരി ∙ കുസാറ്റ് സിൻഡിക്കറ്റംഗം ഡോ.പി.കെ.ബേബിക്കെതിരെ ബിരുദവിദ്യാർഥിനി നൽകിയ പരാതി എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നു സർവകലാശാലയിലെ ഇടത് അധ്യാപക സംഘടന. ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ലെങ്കിലും പരാതി ഉന്നയിച്ചപ്പോൾത്തന്നെ പെൺകുട്ടിയോടു പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.
കൊച്ചി∙ കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ.ബേബിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശ്ശേരി പൊലീസാണ് ഇടതു നേതാവു കൂടിയായ ബേബിക്കെതിരെ കേസെടുത്തത്. വിദ്യാർഥി നേരത്തെ കുസാറ്റ് വൈസ്
Results 1-10 of 196