സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക്: കുസാറ്റില്‍ വ്യാഴാഴ്ച ഏകദിന പരിശീലന പരിപാടി

Mail This Article
കൊച്ചി: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് കൊച്ചിൻ ശാസ്ത്ര, സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്ത്രീ പഠന കേന്ദ്രം 'സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക്' എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പെഴ്‌സണൽ ഫിനാൻഷ്യൽ അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമായ കെ.കെ ജയകുമാർ ക്ലാസുകൾ നയിക്കും. ആക്‌സിലറേറ്റ് ആക്ഷൻ ടുവേഡ്‌സ് ഫിനാൻഷ്യൽ ഫ്രീഡം ദിസ് വുമൻസ് ഡേ എന്ന വിഷയത്തിലെ പരിശീലന ക്ലാസ് നാളെ (ഫെബ്രുവരി 20) ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. മാറിയ സാഹചര്യത്തിൽ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്യം നേടേണ്ടതിന്റെ പ്രസക്തി, ആസൂത്രണത്തിന്റെ ആവശ്യകത, സാമ്പത്തിക സാക്ഷരത, നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന വിവിധ നിക്ഷേപമാർഗങ്ങൾ, വരുമാനവും സമ്പാദ്യവും സംബന്ധിച്ച തെറ്റിദ്ധാരണകൾ, സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ചചെയ്യും.