Activate your premium subscription today
കൊച്ചി ∙ സംസ്ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദേശം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ, ഉടമസ്ഥത എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ജില്ലാ കലക്ടർ, സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരെയാണ് സെൻസസിനു നിയോഗിച്ചിരിക്കുന്നത്.
തൃശൂർ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം. കേസിനു വേണ്ടി ഒരു മാസമായി പ്രവർത്തനത്തിലായിരുന്നു. അഭിഭാഷകർ നന്നായി വാദിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പകൽ 9 മുതൽ വൈകിട്ട് 5വരെ റോഡിലൂടെ ആനകളെ നടത്തരുതെന്ന ഹൈക്കോടതി നിർദേശമാണ് ഏറ്റവും തടസ്സമായത്.
ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങൾക്ക് അനുകൂലമാണു കോടതി ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനയെഴുന്നള്ളിപ്പിനു കർശന നിയന്ത്രണങ്ങൾ. രണ്ട് എഴുന്നള്ളിപ്പുകൾ തമ്മിൽ 3 ദിവസത്തെ വിശ്രമം, താൽക്കാലിക വിശ്രമത്തിനു മേൽക്കൂരയുള്ള ഷെഡ്, അതിനു പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള തറ തുടങ്ങി ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്ര ഉപദേശക സമിതിക്കും സംഘാടകർക്കും വലിയ ബാധ്യതയും ഭാരിച്ച ഉത്തരവാദിത്തവും ഉണ്ടാകുന്ന വിധത്തിലാണു മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.
തൃശൂർ∙ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഉത്തരവ് അനുസരിച്ച് പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ പറഞ്ഞു.
ചങ്ങനാശേരി ∙ പെരുന്നയുടെ സ്വന്തം ‘വള്ളിയമ്മ’ ഇനി ഷൺമുഖപ്രിയ ഗജറാണി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗജറാണി ‘ശ്രീവള്ളി’ക്ക് ഇന്ന് ‘ഷൺമുഖപ്രിയ ഗജറാണി’ പട്ടവും സ്റ്റീൽ ചങ്ങലയും സമർപ്പിക്കും. കൊടിയേറ്റിനു ശേഷമാണ് സമർപ്പണ ചടങ്ങുകൾ. പെരുന്ന ലക്ഷ്മി ഭവനിൽ ജി.എസ്.രാജേഷാണ് പട്ടം സമർപ്പിക്കുന്നത്.
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആനയെഴുന്നെള്ളിപ്പിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിൽ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. ക്ഷേത്രം ദേവസ്വം ഓഫിസർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് തുടങ്ങിയവരുടെ ബെഞ്ച് നിർദേശം നൽകി. ഉത്സവത്തിന്റെ നാലാം നാള് കോടതിയുടെ മാർഗനിർദേശം ലംഘിക്കാൻ മനഃപൂർവം തീരുമാനമുണ്ടായിരുന്നതായും ഇതിനു പിന്നില് ആരായിരുന്നു എന്നും തങ്ങൾക്കറിയാമെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു. കേസ് ജനുവരി 9ന് വീണ്ടും ചേരുമ്പോൾ ദേവസ്വം ഓഫിസർ കോടതിയലക്ഷ്യ കേസിൽ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരം∙ ആനയുടെ ഉടമസ്ഥാവകാശമില്ലാത്ത മന്ത്രി കെ.ബി.ഗണേഷ് കുമാര് ആനക്കൊമ്പ് സൂക്ഷിക്കുന്നുവെന്നു വനംവകുപ്പ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില് ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പു പിടിച്ചെടുക്കുകയും വേണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കു പരാതി. വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീല് മുഹമ്മദാണു മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് വൈല്ഡ് ലൈഫ് വാര്ഡനും പരാതി നല്കിയത്.
ഗുരുവായൂർ ∙ അര നൂറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് പ്രശസ്തനായ ഗജരാജൻ ഗുരുവായൂർ കേശവന് ഭക്തരുടെയും ഗജവൃന്ദത്തിന്റെയും സ്മരണാഞ്ജലി. കാലത്ത് 6.30ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 5 ആനകളുടെ ഘോഷയാത്ര ആരംഭിച്ചു. ഇന്ദ്രസെൻ, വിഷ്ണു, ബൽറാം, ശ്രീധരൻ, ദേവി എന്നീ ആനകൾ പങ്കെടുത്തു.
പാലക്കാട് ∙ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ദേവസ്വത്തിലെ കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലൻ (59) ചരിഞ്ഞു. പാദരോഗവും അണുബാധയും കാരണം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അന്ത്യം. ആനയുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് ഇന്നു രാവിലെ 8നു വാളയാറിലേക്കു കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ
Results 1-10 of 1195