പടയപ്പ ഗവ. ഹൈസ്കൂൾ മുറ്റത്ത്: പേരയ്ക്ക പറിച്ചുതിന്ന് മടങ്ങി

Mail This Article
മൂന്നാർ ∙ സ്കൂൾ മുറ്റത്തു കയറിയ പടയപ്പ പേരയ്ക്ക പറിച്ചുതിന്ന ശേഷം മടങ്ങി. ഇന്നലെ വൈകിട്ട് 4.50നാണു പടയപ്പ എന്ന കാട്ടാന ഗൂഡാർവിള ഗവ. ഹൈസ്കൂളിന്റെ മുറ്റത്തെത്തിയത്. മുറ്റത്തിന്റെ വശത്തുണ്ടായിരുന്ന പേരയിൽ നിന്നു കായകൾ പറിച്ചുതിന്ന് 20 മിനിറ്റിനു ശേഷം സമീപത്തെ തേയിലത്തോട്ടത്തിലേക്കു മടങ്ങി.
ഈ സമയം ബസ് കാത്തുനിന്ന സൈലന്റ്‌വാലി, നെറ്റിക്കുടി ഭാഗത്തേക്കുള്ള മുപ്പതോളം കുട്ടികളും അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. ബാക്കി കുട്ടികളെല്ലാം 4 മണിക്കു തന്നെ ബസിൽ വീട്ടിലേക്കു മടങ്ങിയിരുന്നു. പടയപ്പ ഇന്നലെ രാവിലെ മുതൽ സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു. മദപ്പാടിലായ പടയപ്പ കഴിഞ്ഞ ഒരാഴ്ചയായി ഗൂഡാർവിള മേഖലയിലാണു കഴിയുന്നത്.