Activate your premium subscription today
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ക്രിസ്മസ് ഇത്തവണ എത്തിയത്. വൈനിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താൻ പലർക്കും സാധിച്ചിട്ടുണ്ടാവില്ല. ആ വിഷമത്തിൽ ഇരിക്കുന്നവർക്ക് മൂന്നുദിവസം കൊണ്ട് തയാറാക്കാൻ കഴിയുന്ന ഒരു അടിപൊളി ബീറ്റ്റൂട്ട് വൈൻ ഇതാ. ചിക്കുസ് ഡൈൻ എന്ന പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മദ്യം സകല തിന്മയുടെയും മാതാവാണെന്നറിയുക, പരമാവധി മദ്യത്തിൻറെ ഉപയോഗത്തിൽ നിന്ന് മാറി നിൽക്കാനും പരിശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ മദ്യം ഉപയോഗിക്കാനിടയാകുന്നെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മദ്യക്കുപ്പികൾക്കൊപ്പം അതെങ്ങനെ ഉപയോഗിക്കണം എന്ന ഒരു മാന്വൽ ബുക്ക്ലെറ്റ് ഇല്ലാത്തിടത്തോളം കാലം
ക്രിസ്മസിന് കേക്ക് മാത്രമല്ല വൈനും ആഘോഷത്തിന് വീര്യം കൂട്ടും. ഇന്ന് പലതരം വൈനുകൾ ഉണ്ടാക്കാറുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ടും വൈൻ തയാറാക്കാവുന്നതാണ്. 15 ദിവസം കൊണ്ടും 7 ദിവസം കൊണ്ടും 5 ദിവസം കൊണ്ടുമൊക്കെ വൈൻ തയാറാക്കാറുണ്ട്. 35 ദിവസം കൊണ്ട് നല്ല കിടിലൻ വൈൻ ഉണ്ടാക്കുന്ന റെസിപ്പി അറിയാം. ഇത്
പഴങ്ങളിൽ നിന്നും മറ്റു കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർകോട് സ്വദേശിയായ കർഷകന്. ഭീമനടി പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി.അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള റിവർ ഐലൻഡ് ഫ്രൂട്ട് വൈനറിക്കാണ് ചെറുകിട വൈൻ ഉൽപാദനത്തിനുള്ള എക്സൈസ് അനുമതി ലഭിച്ചത്.
സ്വാദിഷ്ടമായ വൈനുകൾ ഉണ്ടാക്കുന്നതു നമ്മിൽ പലർക്കും പരിചിതമാണ്. അതുപോലെ എളുപ്പവുമല്ല, നിയമപരമായി നിയന്ത്രിതവുമാണ് ബീയർ ഉണ്ടാക്കൽ. ആ പണിക്കു പ്രത്യേകം ആളുകളുണ്ട്. അവരാണു ബ്രൂമാസ്റ്റർമാർ. ബീയർ ഉണ്ടാക്കുന്ന ജോലിക്കാർക്കുള്ള പേരതാണ്. വൈൻ ഉണ്ടാക്കുന്നതു പോലെ അത്രയെളുപ്പമല്ല പല സ്വാദുകളിലുള്ള ബീയറുകൾ
2019ൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ കർമോണയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ പര്യവേക്ഷകർ ഒരു പ്രാചീനകാല മൃതിയറ കണ്ടെത്തി. രണ്ടായിരത്തോളം വർഷം പഴക്കമുള്ളതായിരുന്നു ഇത്. ഈ മൃതിയറയിൽ അനേകം കുടങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇതിലൊന്നിൽ പ്രാചീനകാലത്തെ ഒരു പെർഫ്യൂമിന്റെ ബാക്കിഭാഗം
സ്പെയിനിലെ കാർമോണയിലെ 2000 വർഷങ്ങൾ പഴക്കമുള്ള റോമൻ ശവകുടീരത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെത്തി. ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന വൈറ്റ് വൈൻ, 1867ല് ജർമ്മനിയിൽ നിന്നു കണ്ടെത്തിയ സ്പെയർ വൈൻ ബോട്ടിലിന്റെ റെക്കോർഡാണ് മറികടന്നത്.
രുചികരമായ ആ അനുഭവത്തിനു പിന്നിൽ ചരിത്രവും ഭൂമിശാസ്ത്രവും ഒരുപാട് മനുഷ്യരുടെ അധ്വാനവുമുണ്ട്. വൈൻ വൈവിധ്യങ്ങളുടെ ഈ മോഹിപ്പിക്കുന്ന മേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചില പുസ്തകങ്ങൾ ഇന്ന് പരിചയപ്പെടാം.
വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയ ഫലങ്ങളുടെ ഗണ്യമായ ഒരു ഭാഗം പാഴാകുന്നതുമൂലം കർഷകനു വലിയ സാമ്പത്തികനഷ്ടം വരാറുണ്ട്. ഇതിനു പരിഹാരമാണ് മൂല്യവർധന. പഴങ്ങളിൽനിന്നു വൈൻ മികച്ച മൂല്യവർധനസാധ്യതയാണ്. ലോകമാകെ വിളവെടുക്കുന്ന മുന്തിരിയുടെ 80 ശതമാനവും വൈൻ ഉല്പാദനത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഓര്മിക്കാം.
തിരുവനന്തപുരം ∙ മദ്യ ഉൽപാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ചട്ടഭേദഗതിക്കു വിദഗ്ധ സമിതി നിർദേശവും ബജറ്റ് പ്രഖ്യാപനവുമുണ്ടെങ്കിലും ഇതിനായി സർക്കാർ നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഹോർട്ടി വൈൻ, മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദനം, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) ഉൽപാദനം, കൂടുതൽ ഡിസ്റ്റിലറി ലൈസൻസ് എന്നിങ്ങനെ മദ്യനയത്തിലും കഴിഞ്ഞ 3 ബജറ്റുകളിലുമായി നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പായിട്ടില്ല.
Results 1-10 of 66