Activate your premium subscription today
Monday, Apr 21, 2025
കോഴിക്കോട് ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുക്കാടി കണ്ടി സ്വദേശി സഫ്ന (38) ആണ് മരിച്ചത്. പനി ബാധിച്ചു മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിഴക്കയിൽ പൊയിൽക്കാവ് വീട്ടിൽ കബീറിന്റെ ഭാര്യയാണ്. മക്കൾ: മുബഷീർ (എൻജിനീയറിങ്
തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ
കൊല്ലം ∙ വിവിധ രോഗബാധകളിൽ ആശങ്കയോടെ ജില്ല. കഴിഞ്ഞ മാസം 3 അമീബിക് മെനിഞ്ചൈറ്റിസ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പത്തനാപുരം, തലവൂർ, നെടുമ്പന എന്നീ പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനാപുരം സ്വദേശിയുടെ സ്ഥിതി ഗുരുതരമായി തുടരുകയുമാണ്.
പത്തനാപുരം∙ താലൂക്കിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസ്സുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു മാസം മുൻപ് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ.
തിരുവനന്തപുരം ∙ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കാനുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന പബ്ലിക് ഹെൽത്ത് ലാബിൽ നടത്തും. സംസ്ഥാനത്തു പലയിടത്തും ഉറവിടമറിയാതെ അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിലാണ് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുള്ള എല്ലാവർക്കും അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള
കടുത്ത ആശങ്ക ഉയര്‍ത്തി ജില്ലയില്‍ അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോഴും ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂര്‍വമായ രോഗം എന്തുകൊണ്ടാണ് ജില്ലയില്‍ പടര്‍ന്നു പിടിക്കുന്നതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പഠനം ത്വരിതപ്പടുത്താനോ ഉള്ള ഒരു തരത്തിലുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
തിരുവനന്തപുരം∙ മസ്തിഷ്ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണു
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്കജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂർ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇരുവർക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താൻ
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്കജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂർ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താൻ
കല്ലമ്പലം ∙ നാവായിക്കുളത്ത് പ്ലസ്ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ സ്രവം പരിശോധിച്ചാണു രോഗം കണ്ടെത്തിയത്. പഞ്ചായത്തിലെ 11–ാം വാർഡായ ഡീസന്റ് മുക്കിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ. 4–ാം
Results 1-10 of 43
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.