Activate your premium subscription today
Friday, Apr 18, 2025
വ്യായാമം ചെയ്യാതെ മരുന്നുകളിലൂടെ ഭാരം കുറയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കുക; വരാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പുതിയ പഠനങ്ങൾ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന അവസ്ഥയാണ് അമിതവണ്ണവും പൊണ്ണത്തടിയും. ഇതിൽനിന്ന് വളരെ എളുപ്പത്തിൽ മോചനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകുകയുമില്ല. പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ മരുന്നുകൾ പരീക്ഷിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. വ്യായാമത്തെ പടിക്കു പുറത്തുനിർത്തി പെട്ടെന്ന് വണ്ണം കുറയ്ക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നതാണ് യാഥാർഥ്യം. ശാരീരിക ആരോഗ്യത്തേക്കാൾ ശരീരഘടനയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന പ്രവണത സമൂഹത്തിൽ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇത് പ്രകടവുമാണ്. അത്തരക്കാർ ഭയക്കേണ്ടതുണ്ടെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ 2025 ജനുവരിയിൽ അവരുടെ നേച്ചർ മെഡിസിൻ ജേണലിലൂടെ പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ശരീരഭാരം നിയന്ത്രിക്കാനുളള ജനപ്രിയ മരുന്നുകളുടെ അപകടസാധ്യതകളെക്കുറിച്ചാണ്.
എത്ര ദൂരം ഓടാൻ പറ്റും, എത്ര ഭാരമെടുക്കാൻ പറ്റും? ഇതൊക്കെയാണ് പലപ്പോഴും ഫിറ്റനസ്സ് എന്ന് കണക്കാക്കുന്നത്. ശാരീരിക ക്ഷമത മാത്രമല്ല ഫിറ്റ്നസ്സ്. മാനസികമായും,വൈകാരികമായുമെല്ലാം നന്നായിരിക്കുന്നതാണ് ഫിറ്റ്നസ്സ്. ഹോർമോണുകളുടെ പ്രവർത്തനം, സ്ട്രെസ്സിനെ കൈകാര്യം ചെയ്യുക, രക്തപരിശോധന റിപ്പോർട്ട്, സന്തോഷം
2024ലെ നേട്ടങ്ങളും പരാജയങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുനന് സമയമാണല്ലോ ഇത്. പുതുവർഷത്തില്‍ പലർക്കും പ്രചോദനമാകുന്നതും ഇത്തരം കുറിപ്പുകളും വിഡിയോകളും തന്നെയാണ്. അങ്ങനെയൊരു വിഡിയോയാണ് ക്രിക്കറ്റർ സഞ്ജു സാംസന്റെ പങ്കാളിയായ ചാരുലത രമേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യത്തോടെയിരിക്കുന്നു എന്നു സൂചിപ്പിക്കാൻ ശരീരം ചില സൂചനകൾ നൽകും. ഇത് മനസ്സിലാക്കിയാൽ ആത്മവിശ്വാസം വർധിക്കും എന്നുള്ളത് തീർച്ചയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ എന്നറിയാൻ ശരീരം നൽകുന്ന ഈ പത്ത് സൂചനകളെ അറിയാം. ∙ആരോഗ്യമുള്ള വൃക്കകൾ നല്ല ആരോഗ്യത്തിന്റെ
"ആദ്യമൊക്കെ നല്ല രീതിയില്‍ ഭാരം കുറഞ്ഞു കൊണ്ടിരുന്നതാ. പക്ഷേ, പിന്നെയൊരു ഘട്ടം വന്നപ്പോള്‍ എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നേയില്ല. ഭാരം കുറയാതെ വന്നപ്പോള്‍ ആ ഒരു പ്രചോദനം നഷ്ടപ്പെട്ടു." ശരീരഭാരം കുറയ്ക്കാനായി വര്‍ക്ക്ഔട്ടും ജിം സന്ദര്‍ശനവുമൊക്കെ ആരംഭിച്ചവരില്‍ പലരും നേരിട്ട ഒരു പ്രതിസന്ധിയാണ്
‘ഡാ തടിയാ...’ എന്ന് സിനിമാപ്പേര് കേൾക്കുമ്പോൾ ചിരി വരും. കാരണം അതൊരു കോമഡിപ്പടമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ആരെങ്കിലും നിങ്ങളെ തടിയാ എന്നു വിളിച്ചാൽ സങ്കടം വരില്ലേ? കല്യാണം മുതൽ തൊഴിൽ വരെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണം ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറുന്ന അവസ്ഥയാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ പ്രത്യേകിച്ചും. ‘എന്റെ ശരീരം, രണ്ട് ബിരിയാണി കൂടുതൽ തിന്നുന്നത് എന്റെ ഇഷ്ടം’ എന്ന് സിനിമയിലെ നായകൻ പറയുമ്പോൾ കയ്യടിക്കാം. പക്ഷേ ശരീരഭാര നിയന്ത്രണം എന്നും പലരുടെയും മുന്നിലെ വലിയ വെല്ലുവിളിയാണ്. കേവലം 100 ഗ്രാം ശരീരഭാരം കൂടിപ്പോയതിന്റെ പേരിലാണ് ഒളിപിംക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായത്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര നഷ്ടങ്ങളുടെ കണക്കുകളാണ് അമിതവണ്ണക്കാര്‍ക്ക് പറയാനുണ്ടാകുക. അപ്പോൾപ്പിന്നെ 610 കിലോഗ്രാം ഭാരമുള്ള ഒരാൾ ജീവിതത്തിൽ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും? ഇനി പറയാൻ പോകുന്നത് സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്സെൻ ഷാരിയുടെ ജീവിത കഥയാണ്. 2013ൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായാണ് ഖാലിദ് അറിയപ്പെട്ടിരുന്നത്. 610 കിലോഗ്രാം ആയിരുന്നു അന്ന് ഖാലിദിന്റെ ഭാരം. ജീവനു തന്നെ ഭീഷണിയായി ശരീരഭാരം ഉയർന്നതോടെ ഖാലിദ് വീട്ടിലിരിപ്പായി. എന്നാൽ ഖാലിദിനെ രക്ഷിക്കാൻ സൗദി രാജാവ് തന്നെ രംഗത്തു വന്നു. പിന്നെ, നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.
നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയും ഫിറ്റ്നസ്സ് ട്രെയിനറുമാണ് രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയ്നിന്റെ ഭാര്യ കൂടിയായ രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്.
വ്യായാമം എത്ര ചെയ്താലും ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരംഭാരം കുറയ്ക്കാൻ കഴിയില്ല. എന്തു കഴിക്കുന്നു എന്നത് അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. അങ്ങനെയെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയോജനപ്പെടുന്ന ചില പഴവർഗങ്ങളെ പരിചയപ്പെടാം. രുചികരമെന്നു മാത്രമല്ല ആരോഗ്യത്തിനു ആവശ്യമായ പല
ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടുമൊക്കെ തുടങ്ങിയവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് 'വെയ്റ്റ് ലോസ് പ്ലേറ്റോ'. അതായത് വര്‍ക്ക് ഔട്ട് തുടങ്ങി ആദ്യ കുറച്ച് ആഴ്ചകളില്‍ നല്ല തോതില്‍ ഭാരം കുറയുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഈ
ഡയറ്റിങ് ആരംഭിക്കുന്ന ഒരാൾ ആദ്യം ചെയ്യുക കഴിക്കുന്ന കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതായിരിക്കും. കുറച്ച് ഭക്ഷണം കഴിച്ചാൽ ശരീരഭാരവും കുറയുമല്ലോ എന്നാണ് സ്വാഭാവികമായും ചിന്തിക്കുക. എന്നാൽ കഠിനമായ വിശപ്പ് തുടക്കത്തിൽ തന്നെ ഡയറ്റ് മുടക്കാറുമുണ്ട്. രണ്ടു ദിവസത്തിനു ശേഷം ഡയറ്റിങ് നിർത്തി
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.