ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം അറിയപ്പെടുന്നത് ഹൃദ്രോഗം എന്നാണ്. കൂടുതലായി കണ്ടു വരുന്നത് ഹൃദയാഘാതമാണ്. നെഞ്ചുവേദന, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവയാണു ഹൃദയാഘാതത്തിനു സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. ഹൃദയം ഇടതു വശത്താണെങ്കിലും താടിയെല്ലിനു നേരെ താഴെ മധ്യഭാഗത്താണു ഹൃദയാഘാതത്തിന്റെ വേദന ഉണ്ടാകുന്നത്. വേദന ഇല്ലെങ്കിലും നെഞ്ച് കഴയ്ക്കുന്നതുപോലുള്ള അവസ്ഥ, ഭാരം എടുത്തുവച്ചതുപോലെയുള്ള തോന്നൽ ഇവയും ശ്രദ്ധിക്കണം. ഇതോടൊപ്പം ചിലരിൽ വിയർപ്പും പരിഭ്രമവും ഉണ്ടാകാം. തളർച്ച, തലകറക്കം, താടി, തോൾ ഇവിടങ്ങളിൽ വേദന തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം.