Activate your premium subscription today
Tuesday, Apr 8, 2025
മലപ്പുറം∙ പൊന്നാനി പാലപ്പെട്ടിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്.
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
മുണ്ടൂർ∙ കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും.
മലപ്പുറം∙ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ.വിശ്വനാഥ് പറഞ്ഞു. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചു.
ഗാസ ∙ ഖാൻ യൂനിസിലെയും ദെയ്ർ അൽബലായിലെയും 2 ആശുപത്രികൾക്കു സമീപമുള്ള ടെന്റുകളിൽ ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രിക്കു സമീപമുള്ള മാധ്യമപ്രവർത്തകർക്കായുള്ള ടെന്റാണ് ആക്രമണത്തിനിരയായത്. പലസ്തീൻ ടുഡേ എന്ന വാർത്താ വെബ്സൈറ്റിന്റെ റിപ്പോർട്ടർ യൂസഫ് അൽ ഫഖാവി ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു.
തൊടുപുഴ ∙ കഴിഞ്ഞ ദിവസം അന്തരിച്ച നോവലിസ്റ്റ് സോമനാഥ് കാഞ്ഞാറിന്റെ (67) സംസ്കാരം ഇന്നു 10.30നു വെള്ളിയാമറ്റത്തെ പൊതുശ്മശാനത്തിൽ നടത്തും. സ്വന്തം പേരിൽ 36 നോവലുകളും നസീർ കല്ലായി, സൂര്യനാഥ് എന്നീ തൂലികാനാമങ്ങളിൽ ഒട്ടേറെ നോവലുകളും രചിച്ച സോമനാഥിന്റെ ജീവിതാന്ത്യം ദുരിതമയമായിരുന്നു. 1982ൽ കാഞ്ഞാറിൽ പാരലൽ കോളജ് അധ്യാപകനായിരിക്കുമ്പോഴാണ് ആദ്യ നോവലായ ‘സുറുമ’ പ്രസിദ്ധീകരിക്കുന്നത്. ഇതോടെ കാഞ്ഞാറുകാർക്ക് ഇദ്ദേഹം ‘സുറുമ സോമനാ’യി.
പാലക്കാട് ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്കു റിപ്പോർട്ട് നൽകി. ആന വന്നാൽ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറ്.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
പെരുമ്പാവൂർ ∙ മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചതു കടുത്ത രക്തസ്രാവം മൂലം. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു വ്യക്തമായത്. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു.
കൊച്ചി ∙ മലപ്പുറത്ത് വീട്ടിൽവച്ചുള്ള പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോര്ട്ടം. അസ്മയുടെ കബറടക്കം ഇന്നു വൈകിട്ട് പെരുമ്പാവൂർ അറയ്ക്കപ്പടി എടത്താക്കര ജുമാ മസ്ജിദിൽ നടന്നു.
Results 1-10 of 5333
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.