Activate your premium subscription today
ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍ഫ്ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എടുക്കുക മാത്രമാണ് ഏക പോംവഴി. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും
കടുത്ത വേനലായതോടെ പനിയും അനുബന്ധപ്രശ്നങ്ങളുമായി ആശപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലാവട്ടെ വേനല്‍ക്കാലം പരീക്ഷാക്കാലം കൂടിയാണ്. പകര്‍ച്ചപ്പനി പിടിച്ചാല്‍ പരീക്ഷയെയും ബാധിക്കാനിടയുണ്ട്. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N2 ഇന്‍ഫ്ലുവന്‍സ
‘എച്ച്3എൻ2 pdm23!’– കോവിഡിനു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധയെ പിഡിഎം23 എന്നു കൂടി ചേർത്തു വിശേഷിപ്പിക്കുന്നൊരു കാലം ഉണ്ടാകുമോ? ഉണ്ടാകാതിരിക്കട്ടെ! എന്താണെന്നല്ലേ? പിഡിഎം23 എന്നാൽ, 2023ൽ പാൻഡെമിക് സൃഷ്ടിച്ച വൈറസ് എന്നർഥം. അതായത് പല രാജ്യങ്ങളിലേക്കു പടർന്ന് ഈ വൈറസ് പ്രശ്നമായി എന്ന ഓർമപ്പെടുത്തലാകുമിത്. ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായ എച്ച്3എൻ2 ഈ രീതിയിൽ ഒരു പാൻഡെമിക് സൃഷ്ടിച്ചിട്ടുണ്ട്. 55 വർഷങ്ങൾക്കു മുൻപ് 1968ലായിരുന്നു അത്. അതുകൊണ്ട്, എച്ച്3എൻ2 വൈറസിനെക്കുറിച്ചു പറയുമ്പോൾ എച്ച്3എൻ2 പിഡിഎം68 എന്നു കൂടി പറയാറുണ്ട്. എച്ച്3എൻ2–നെക്കുറിച്ചു പറയും മുൻപു ചില പശ്ചാത്തല കാര്യങ്ങൾ വിശദീകരിക്കാം. ലോകാരോഗ്യ സംഘടന പറയുന്നതു പ്രകാരം ഇത്തരം വൈറസുകളെല്ലാം സീസണൽ ഇൻഫ്ലുവൻസ വൈറസുകളാണ്. അതായത്, സീസണനുസരിച്ച് ശ്വാസകോശ അണുബാധ സൃഷ്ടിക്കുന്ന തരം വൈറസുകൾ. ലോകമെമ്പാടും ഇതു വ്യാപിച്ചിട്ടുമുണ്ട്. സീസണൽ ഇൻഫ്ലുവൻസകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ ഇങ്ങനെയാണ്: ‘പെട്ടെന്നുണ്ടാകുന്ന പനി, ചുമ (മിക്കവാറും വരണ്ടത്), തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, കടുത്ത അസ്വാസ്ഥ്യം, തൊണ്ടവേദന, ജലദോഷം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. ചുമ കടുക്കുകയും രണ്ടോ അതിലധികമോ ആഴ്ച നീണ്ടുനിൽക്കുകയും ചെയ്യാം. മിക്കവാറും ആളുകളിൽ പ്രത്യേകിച്ചു ചികിത്സയോ മരുന്നോ ഇല്ലാതെ ഒരാഴ്ചയ്ക്കകം രോഗമുക്തി ഉണ്ടാകും. അതേസമയം ചിലരിൽ, വിശേഷിച്ചും പ്രതിരോധശേഷി കുറഞ്ഞ ‘റിസ്ക്’ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ഇൻഫ്ലുവൻസ വഴി കടുത്ത മറ്റു രോഗങ്ങളോ മരണമോ സംഭവിക്കാം.
പെരിന്തൽമണ്ണ∙ പുലാമന്തോളിലും പെരിന്തൽമണ്ണയിലും എച്ച്3എൻ2 വൈറസ് ബാധയുടെ ആശങ്ക ഒഴിയുന്നു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ആശുപത്രിയിൽനിന്ന് വീടുകളിലേക്കു മടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത
കോട്ടയം∙ 2 മാസത്തിനുള്ളിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 8 എച്ച്3 എൻ 2 കേസുകൾ മാത്രം. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത വൈറസാണെങ്കിലും രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുന്നുണ്ട്. പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിപെടാനുള്ള
മലപ്പുറം ∙ ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷനിലാണെന്നും ഇവരുടെ ആരോഗ്യനില
തിരുവനന്തപുരം ∙ എറണാകുളം ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതർ 13 ആയി. പാലക്കാടും ആലപ്പുഴയിലുമാണു മറ്റു 10 പേർ. ആരുടെയും നില ഗുരുതരമല്ല. എച്ച്3എൻ2 പരിശോധനാ സൗകര്യമുള്ള ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിരക്കേറിയതിനാൽ ഫലം വൈകുന്നുണ്ട്.
ന്യൂഡൽഹി∙ എച്ച്3എൻ2 രാജ്യത്ത് വലിയ വ്യാപനത്തിലേക്കു പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ശരത് കുമാർ അഗർവാൾ. രോഗമുക്തിക്കായി കൂടുതൽ സമയം ആവശ്യമായി വരും. ഗർഭിണികൾ, വാർധക്യസഹജമായ അസുഖമുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
രാജ്യത്ത് എച്ച്3എൻ2 സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധയേറ്റ് മരണവും സ്ഥിരീകരിച്ചത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്താണ് എച്ച്3എന്‍2 വൈറസ് എന്നും എങ്ങനെ വൈറസിനെ പ്രതിരോധിക്കാമെന്നും അറിയാം. എന്താണ് എച്ച്3എന്‍2 വൈറസ്? ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ്
ന്യൂഡൽഹി ∙ എച്ച്3എൻ2 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾക്കായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. പരിശോധനയും നിരീക്ഷണവും വർധിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരുകൾക്ക് മാർഗരേഖ നൽകി
Results 1-10 of 14