പല രോഗങ്ങളിലേക്കും നയിക്കാവുന്ന നിശ്ശബ്ദ കൊലയാളിയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഉയര്‍ന്ന രക്തസമ്മര്‍ദവും ഭക്ഷണത്തിലെ ഉയര്‍ന്ന സോഡിയം തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്നു മനസ്സിലാക്കുവാൻ വളരെ പെട്ടെന്നു കഴിഞ്ഞുവെന്നു വരില്ല. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ, ദുർബലത, ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടു വരുന്നു. ബിപി നിയന്ത്രിക്കാൻ ആദ്യം വേണ്ടത് അമിതമായ വണ്ണം ഉണ്ടെങ്കിൽ കുറയ്ക്കുകയാണ്.