Activate your premium subscription today
താനൂർ. അമ്മയെയും സംസാരശേഷിയില്ലാത്ത മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പീടികയ്ക്ക് സമീപം കാലടി ലക്ഷ്മി ( ബേബി 74) മകൾ ദീപ്തി (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ബേബി തൂങ്ങി മരിച്ച നിലയിലും മകൾ കട്ടിലിൽ മരിച്ച് കിടക്കുന്നതുമാണ് കണ്ടത്. ഈ വീട്ടിൽ താമസിക്കുന്ന മൂത്ത മകൻ ദീപകിന്റെ ഭാര്യ രേഷ്മ അമ്മയും മകളും കിടന്നിരുന്ന റൂമിന്റെ വാതിൽ തുറക്കാതായപ്പോൾ മുട്ടിയതായിരുന്നു. വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലാണ് കണ്ടത്. തുടർന്ന് വാതിൽ കുത്തിത്തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ചേരി ∙ അംഗപരിമിതിയെ അതിജീവിക്കാൻ കൃത്രിമക്കാലുകൾ നിർമിച്ചു വിതരണം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിക്കു മികവിന്റെ ചുവടുവയ്പ്. 2 വയസ്സുകാരി ഉൾപ്പെടെ 6 പേർ കോളജിൽ നിർമിച്ച കൃത്രിമക്കാലുകൾ ഏറ്റുവാങ്ങി. നഷ്ടമായ കാലുകൾ വീണ്ടും കിട്ടിയ സന്തോഷം അവരുടെ മുഖത്തു നിറഞ്ഞു.മെഡിക്കൽ കോളജ് ഫിസിക്കൽ മെഡിസിൻ ആൻഡ്
മഞ്ചേരി∙കൊൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ പ്രതിഷേധത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നു. സുരക്ഷാ അലാം സ്ഥാപിക്കാനും കൂടുതൽ സുരക്ഷാജീവനക്കാരെ നിയമിക്കാനും ആശുപത്രി വികസനസമിതി തീരുമാനിച്ചു. സുരക്ഷാസംവിധാനം ശക്തമാക്കുന്നതു സംബന്ധിച്ചു
മഞ്ചേരി ∙ നിപ്പ സാഹചര്യത്തിൽ സ്രവ സാംപിൾ പരിശോധനയ്ക്ക് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ബയോ സേഫ്റ്റി ലവൽ 3 (ബിഎസ്എൽ 3) ലബോറട്ടറി ഇന്നു മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിക്കും. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിനു സമീപം വാഹനം നിർത്താനാണു തീരുമാനം. സ്രവപരിശോധന വേഗത്തിലാക്കാൻ മൊബൈൽ ലാബ്
കോഴിക്കോട്∙ മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ നിലവിൽ ഐസിയുവിൽ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ആൾക്കാണ് രോഗലക്ഷണം.
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിനു കീഴിൽ എംആർഐ സ്കാനിങ് യൂണിറ്റ് തുടങ്ങാനുള്ള തടസ്സം നീങ്ങി. സ്കാനിങ് മെഷീൻ വാങ്ങാൻ 2.90 കോടി രൂപ അനുവദിച്ചതോടെയാണിത്.ഇതോടെ 10 കോടി രൂപ ചെലവിൽ സ്കാനിങ് യൂണിറ്റ് യാഥാർഥ്യമാകും.പണി പൂർത്തിയാകുന്ന ഇന്റർവെൻഷനൽ റേഡിയോളജി ബ്ലോക്കിലാണ് പുതിയ യൂണിറ്റ്
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ ബ്ലോക്ക്) നിർമാണം വേഗത്തിലാക്കാൻ നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി. 23 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികൾ വിലയിരുത്തി. നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓക്സിജനും ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റും വിതരണം ചെയ്യുന്ന ഏജൻസികൾക്ക് ഉൾപ്പെടെ വീട്ടാനുള്ള കടം പെരുകി. സർക്കാരിൽ നിന്നു കിട്ടാനുള്ള 25 കോടി രൂപയിൽ 7 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. ആശുപത്രി
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ കിട്ടാനുള്ള തുകയിൽനിന്ന് 5 കോടിയെങ്കിലും അനുവദിക്കാൻ നൽകിയ അപേക്ഷയിൽ പാസായത് 38.96 ലക്ഷം രൂപ. ഫണ്ട് ഇല്ലെങ്കിൽ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ മുടങ്ങുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിന്
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും പണിമുടക്കി. ഒപി, വാർഡ് എന്നിവിടങ്ങളിൽ സമരം ഭാഗികമായി ബാധിച്ചു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു എന്നിവിടങ്ങളിൽ നിന്നു സമരക്കാർ വിട്ടുനിന്നു. സ്റ്റൈപൻഡ്
Results 1-10 of 21