Activate your premium subscription today
കൊച്ചി∙ അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര പൊലീസ് സംഘടന ഇന്റർപോളിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇന്റർപോൾ വെബ്സൈറ്റിന്റെ ഹോംപേജിലാണ് ഇൗ നോട്ടിസ്. ജീവിതനിലവാരത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ പരാധീനത മുതലെടുത്താണ് ഇരകളെ സ്വാധീനിക്കുന്നതെന്നും അതതു രാജ്യത്തെ നിയമപാലകർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡെഫിഷൻസി വൈറസ്) ബാധിതരെയും വിദേശത്തേക്കു കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദ് നിയന്ത്രിക്കുന്ന ഹൈദരാബാദ് റാക്കറ്റിനു സമാനമായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ് ഇതിനു പിന്നിൽ. സാധാരണ നിലയിൽ വൈദ്യപരിശോധനയ്ക്കു ശേഷം എന്തെങ്കിലും അണുബാധയോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരെ വിദേശത്തേക്കു കൊണ്ടുപോകാറില്ല. രോഗബാധിതരെ അവയവക്കച്ചവടത്തിനായി വിദേശത്തേക്കു കടത്തണമെങ്കിൽ ആശുപത്രികളുടെ സഹായത്തോടെ വ്യാജ രേഖകൾ ചമയ്ക്കണം. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരുന്നു.
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവട സംഘത്തിനു വേണ്ടി മനുഷ്യക്കടത്തു നടത്തിയ കേസിൽ ചതിയും ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ഉൾപ്പെടുത്തി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ 3 പ്രതികളുടെയും മുഖ്യസാക്ഷിയായ പാലക്കാട് സ്വദേശി ഷമീറിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ പുതുക്കിയത്. അവയവക്കച്ചവട നിരോധന നിയമത്തിലെ
കൊച്ചി ∙ അവയവക്കടത്ത് കേസിൽ പ്രതിയാകുമെന്ന് ഭയന്നാണു താൻ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞതെന്നു പാലക്കാട് സ്വദേശി ഷമീർ പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണു ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി സാബിത് നാസർ പിടിയിലായതറിഞ്ഞു ഷമീർ കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായി ഒളിച്ചു
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം. 2 മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പെടെ സംഘത്തിലെ 3 പേരാണ് ഇതുവരെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇറാനിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന കൊച്ചി സ്വദേശി മധുവിനെ കണ്ടെത്താൻ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.
കൊച്ചി ∙ ‘ഡോ.രാമപ്രസാദ്’ എന്ന പേരിലാണു അവയവ റാക്കറ്റിന്റെ ഹൈദരാബാദിലെ മുഖ്യകണ്ണിയായ ബല്ലംകൊണ്ട രാമപ്രസാദ് ഗ്രാമീണർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദിന്റെ സമീപപ്രദേശമായ ഖൈരത്താബാദിൽ ഡോ. രാം പ്രസാദ് എന്നു പേരുള്ള ത്വക് രോഗ വിദഗ്ധന്റെ ക്ലിനിക്കിനു സമീപം മുറിയെടുത്ത് അവിടെയിരുന്നാണ് ഇടപാടുകാരുമായി ചർച്ച നടത്തിയിരുന്നത്. കാണാൻ വരുന്നവരെ ഡോ. രാം പ്രസാദ് താനാണെന്നു വിശ്വസിപ്പിക്കാനായിരുന്നു ഇത്.
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തിയ കേസിലെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ (പ്രതാപൻ–41) കേരള പൊലീസ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. കേസന്വേഷിക്കുന്ന എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രി ഒളിത്താവളം വളഞ്ഞ് രാമപ്രസാദിനെ പിടികൂടിയത്. ‘ഡോക്ടർ രാമപ്രസാദ്’ എന്ന പേരിലാണ് ഇയാൾ അവിടെ അറിയപ്പെടുന്നത്
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ഏജന്റിനെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെ സേലത്ത് എത്തി. അവയവക്കടത്ത് കേസിലെ ഇരയെന്നു കരുതുന്ന ഷമീറിനെ തേടി ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു മറ്റൊരു സംഘം സേലത്തേക്കു തിരിച്ചത്.
ന്യൂഡൽഹി ∙ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 39ലെ ഹോട്ടലിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഏപ്രിൽ ആദ്യവാരം റെയ്ഡ് നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ബംഗ്ലദേശ് പൗരനെയാണു മുറിയിൽ കണ്ടത്. വൃക്ക കൊടുത്തതും ബംഗ്ലദേശുകാരൻ തന്നെ. അയാളും മുറിയിലുണ്ടായിരുന്നു. ജാർഖണ്ഡ് സ്വദേശിയായ മുർത്തസ അൻസാരിയുടെ അവയവക്കടത്ത് റാക്കറ്റിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരായിരുന്നു ഇവർ. ജയ്പുരിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്താൻ കേരളത്തിലും ഏജന്റുമാരെ നിയോഗിച്ച ഹൈദരാബാദിലെ ‘സാന്റി സിൻഡിക്കറ്റിനെ’ ഒതുക്കാൻ തെലങ്കാന പൊലീസ് ചുമത്തിയത് 10 വർഷം വരെ കഠിനതടവും 60 ലക്ഷം രൂപവരെ പിഴയും ചുമത്താവുന്ന 11 കുറ്റങ്ങൾ. 2017ലാണു സാന്റി സിൻഡിക്കറ്റ് കേരളത്തിൽ നിന്ന് 22 അതിഥിത്തൊഴിലാളികളെ വിദേശത്തേക്കു കടത്തിയത്. ഇവരെ പിന്നീടാരും കണ്ടിട്ടില്ല.
Results 1-10 of 21