Activate your premium subscription today
Tuesday, Apr 8, 2025
തിരുവനന്തപുരം ∙ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്ന് കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.ഫോണിലെ വിവരങ്ങൾ
തിരുവനന്തപുരം ∙ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി.
നാദാപുരം ∙ തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ന്യൂഡൽഹി ∙ യുവതിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായി ആരോപിച്ച് 28 വർഷം മുൻപു പ്രതി ചേർക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഭർത്താവിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ദമ്പതികൾ തമ്മിലുള്ള ചെറിയ വഴക്കുകളുടെയോ പ്രശ്നങ്ങളുടെയോ മാത്രം അടിസ്ഥാനത്തിൽ, ഭാര്യയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതിന് ഭർത്താവിനെ ശിക്ഷിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണു ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് ഫെബ്രുവരിയിൽ കുറ്റവിമുക്തനാക്കിയത്. വിശദമായ വിധിപ്പകർപ്പ് കഴിഞ്ഞ ദിവസമാണു കോടതി പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം ∙ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി 15 ദിവസം കഴിഞ്ഞിട്ടും പ്രതിയായ സഹപ്രവര്ത്തകന് സുകാന്തിനെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പി പൊലീസ്. സുകാന്തിനായി കേരളത്തിനകത്തും പുറത്തും അന്വേഷണം നടക്കുകയാണെന്നു മാത്രമാണ് ദിവസങ്ങള്‍ക്കിപ്പുറം മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്ത് തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞത്.
കോട്ടയം∙ ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം.
കൊച്ചി∙ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം∙ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമെന്ന് പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് സുകാന്ത് പിന്മാറുകയായിരുന്നു. ആത്മഹത്യ പ്രേരണയ്ക്ക് സുകാന്തിനെതിരെ തെളിവുണ്ടെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിയെ തിരഞ്ഞ് പൊലീസ്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ വിശദ അന്വേഷണത്തിലേക്ക് കടന്നതോടെയാണ് ഗര്‍ഭഛിദ്രത്തിന് പിന്നില്‍ മറ്റൊരു യുവതിയുടെ ഇടപെടല്‍ കൂടി രംഗത്തുവരുന്നത്. ഇവർ ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം.
കല്പറ്റ∙ ആദിവാസി യുവാവ് ഗോകുൽ കൽപറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾ പ്രത്യക്ഷ സമരം ആരംഭിക്കും. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിക്കാനാണ് തീരുമാനം. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ആദിവാസികൾക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
Results 1-10 of 2399
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.