Activate your premium subscription today
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്നു 10നു ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13 വരെ, 6 മാസമേ കാലാവധി ലഭിക്കൂ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛൻ ദേവ്രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയും അമ്മ സരോജ് ലേഡി ശ്രീറാം കോളജിലെ അധ്യാപികയുമായിരുന്നു. അമ്മാവനായ ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവൻ 47 വർഷങ്ങൾക്കു ശേഷമെത്തുന്നത്.
ന്യൂഡൽഹി ∙ കണ്ണുകെട്ടി നിന്നു നീതി ഉറപ്പാക്കുന്ന നീതിദേവതയ്ക്കു പകരം സുപ്രീം കോടതിയിൽ സ്ഥാപിക്കപ്പെട്ട ‘ഇന്ത്യക്കാരിയായ നീതിദേവത’ വീണ്ടും ചർച്ചയിൽ. കണ്ണു തുറന്ന്, രൂപഭാവങ്ങൾ മാറ്റിയുള്ള പ്രതിമ ഒരു വർഷത്തിലേറെയായി സുപ്രീം കോടതി ജഡ്ജസ് ലൈബ്രറിക്കു മുന്നിലുണ്ടെങ്കിലും ഇത് ഇപ്പോഴും നീതിന്യായ വേദികളിൽ വ്യാപകമായിട്ടില്ല.
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
കൊച്ചി ∙ കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി.മോഹൻകുമാർ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
കൊടുവള്ളി ∙ കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി സമീർ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി അടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കിയ സൗദി കോടതിയുടെ നടപടിയിലൂടെ നീതി ലഭിച്ചെന്ന് സമീറിന്റെ കുടുംബം.
ഒളിംപിക് ബോക്സിങ് റിങ്ങിൽ ലിംഗനീതിയുടെ പേരിൽ വിവാദം. വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ 46 സെക്കൻഡ് പിന്നിട്ടപ്പോൾ ഇറ്റാലിയൻ ബോക്സർ ആൻജല കരീനി പിൻവാങ്ങിയതോടെയാണ് വിവാദം കത്തിയത്. എതിരാളി അൽജീരിയയുടെ ഇമാൻ ഖലീഫിൽ നിന്ന് മൂക്കിന് ഇടിയേറ്റതിനു പിന്നാലെയാണ് ആൻജല പിൻവാങ്ങിയത്.
കൊച്ചി ∙ കോളജിലെ ചടങ്ങുകളിൽ പുറത്തുനിന്നുള്ള പ്രഫഷനൽ സംഘങ്ങളും മറ്റും സംഗീത, കലാ പരിപാടികൾ നടത്തുന്നത് അനുവദിക്കണമോയെന്നു പ്രിൻസിപ്പൽമാർക്കു തീരുമാനിക്കാം. 5 ദിവസം മുൻപ് അറിയിച്ചാൽ ക്യാംപസിലും പുറത്തും ഇത്തരം പരിപാടികൾക്ക് അനുമതി നൽകാൻ പ്രിൻസിപ്പൽമാരെ നിർബന്ധിതരാക്കുന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, വിവേചനാധികാരം ഉപയോഗിച്ച് ഉപാധികളോടെ അനുമതി നൽകുന്നതിൽ സ്ഥാപന മേധാവികളെ വിലക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതി തീരുമാനിച്ചു. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നു സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ പിൻമാറി. വ്യക്തിപരമായ കാര്യങ്ങൾ കാട്ടിയാണു പിൻമാറ്റം. ജഡ് ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. 15ലേക്കു മാറ്റി.
ആലപ്പുഴ ∙ അർത്തുങ്കൽ സ്വദേശിനി കരിസ്സിമ മാത്തൻ (57) ഇനി കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്ജി. ഓസ്ഗുഡെ ഹാൾ ലോ സ്കൂളിൽ നിന്ന് എൽഎൽബിയും കൊളംബിയ സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും നേടിയ കരിസ്സിമ ഒട്ടാവ, ന്യൂ ബ്രൺസ്വിറ്റ് സർവകലാശാലകളിൽ അധ്യാപികയായിരുന്നു. കാനഡയിൽ അധ്യാപകരായിരുന്ന അർത്തുങ്കൽ
Results 1-10 of 46