ന്യൂസീലൻഡ് ജസ്റ്റിസ് ഓഫ് പീസ് ആയി മലയാളി ജോബി സിറിയക് നിയമിതനായി

Mail This Article
ഓക്‌ലൻഡ് ∙ ന്യൂസീലൻഡ് മലയാളി സമൂഹത്തിന് അഭിമാനമായി ജസ്റ്റിസ് ഓഫ് പീസ് (ജെ പി) ആയി നിയമിതനായ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം.
ഓക്‌ലാൻഡിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ജോബി വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്. കിവി ഇന്ത്യൻ തീയറ്ററിലെ പ്രധാന നടൻ, റിഥം 345 ലെ ചെണ്ടക്കാരൻ, കേരളാ വാരിയേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ഉടമ, തെക്കൻസ് വടം വലി ടീമിന്റെ കോച്ച്, ഓക്‌ലൻഡ് മലയാളി സമാജം കമ്മിറ്റി അംഗം, ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ന്യൂസീലാൻഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സിറോ മലബാർ പാരിഷ് കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ, ദിലീപ് ഷോയുടെ മുഖ്യ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ ജുഡീഷ്യൽ അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളി ആകുന്നതിനോടൊപ്പം രേഖകൾ സാക്ഷ്യപ്പെടുത്താനുള്ള അധികാരവുമാണ് പുതിയ സ്ഥാനലബ്ധിയിലൂടെ ലഭ്യമാകുന്നത്. മലയാളികളുടെ ഭാവി തലമുറയ്ക്ക് പൗരധർമ്മത്തിലും പൊതുപ്രവർത്തനത്തിലും വളർന്നുവരാൻ പ്രചോദനമാണ് ജോബി സിറിയക് .
