Activate your premium subscription today
തിരുവനന്തപുരം∙ ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ‘ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്.
തിരുവനന്തപുരം∙ ഡോ.വി.വേണു വിരമിച്ചതിനാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ റെയിൽ) ചെയർപഴ്സനായി പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിച്ചു. ചീഫ് സെക്രട്ടറിമാരാണു കെ റെയിൽ ചെയർപഴ്സൻ സ്ഥാനം വഹിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളിനു പകരം ഈ ചുമതലയിലെത്തിയ എ.ജയതിലകിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഉൾപ്പെടുത്തി ഉത്തരവിറങ്ങി.
സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ ഒടുവിൽ പുതിയ ‘നമ്പർ’ ഇറക്കി. നിയമലംഘകരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടനാണ് പുതിയ ‘നമ്പർ’. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ ഇനി ഒറ്റ വാട്സാപ് നമ്പറിലൂടെ തദ്ദേശ വകുപ്പിനെ അറിയിക്കാം. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ ഉൾപ്പെടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികളും ഇതു വഴി അറിയിക്കാം....
തിരുവനന്തപുരം ∙ ആദ്യം കേന്ദ്രവും പിന്നാലെ മറ്റെല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്. സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ കേരളം തയാറായിട്ടില്ല. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അതതു കാലത്തു നിക്ഷേപിച്ചില്ലെങ്കിൽ അതു ഫണ്ടിന്റെ വളർച്ചയെ സാരമായി ബാധിക്കും. വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷൻ തുക കുറയും.
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് പ്രസുകളിൽ ലെറ്റർ പ്രസ് സാങ്കേതിക വിദ്യയ്ക്ക് പകരം ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി വന്നെങ്കിലും ഇതു പ്രവർത്തിപ്പിക്കുന്നതിനു വേണ്ട ഓപ്പറേറ്റർമാരെ നിയമിച്ചിട്ടില്ല. ലെറ്റർ പ്രസ് പ്രവർത്തിപ്പിച്ചിരുന്ന പ്രിന്റർ ഗ്രേഡ് വണ്ണിന്റെ 139 തസ്തിക വാനിഷിങ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം∙ പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് 2016 മുതൽ സർക്കാർ നിയമിക്കുന്ന വിദഗ്ധ സമിതികളിലെല്ലാം സ്ഥിരമായി ഒരാൾ തന്നെ അംഗമായതിനെ ചൊല്ലി വിവാദം. റിട്ട.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഇടതുപക്ഷ സഹയാത്രികനുമായ ഡോ.സി.രാമകൃഷ്ണനാണ് വിവിധ കമ്മിറ്റികളിൽ നിയമിക്കപ്പെട്ടത്. 2017 മുതൽ ഇദ്ദേഹം പ്രതിഫലമായി 42 ലക്ഷം രൂപ കൈപ്പറ്റി.
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങൾ നിയമസഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടിയിലും സർക്കാർ മറച്ചുവച്ചു. ഹേമയുടേത് ജുഡീഷ്യൽ കമ്മിഷൻ അല്ലാത്തതിനാൽ കമ്മിറ്റി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാൻ സർക്കാരിനു ബാധ്യതയില്ല. എന്നാൽ, വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് തേടിയുള്ള അപേക്ഷ നിരസിക്കാൻ സാംസ്കാരിക വകുപ്പു പറഞ്ഞ കാരണം, നിയമസഭയ്ക്കു നൽകേണ്ടതുണ്ടെന്നാണ്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഇത്തവണ നൽകുന്ന സൗജന്യ ഓണക്കിറ്റിൽ 50 ഗ്രാം കശുവണ്ടിപ്പരിപ്പും ഉൾപ്പെടുത്തി. കഴിഞ്ഞ തവണ തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 14 ആയി. 5.87 ലക്ഷം വരുന്ന മഞ്ഞ റേഷൻ കാർഡ് (അന്ത്യോദയ അന്നയോജന) ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിൽ 4 പേർക്ക് ഒന്നെന്ന കണക്കിലും വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ എല്ലാ കാർഡ് ഉടമകൾക്കും ഉൾപ്പെടെ ആകെ 5.99 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്യുക.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ ഉടമകളെത്താതെ കിടക്കുന്ന 233 ലക്ഷം രൂപ എത്രയും വേഗം സർക്കാർ കണ്ടുകെട്ടണമെന്നു അക്കൗണ്ടന്റ് ജനറൽ. കഴിഞ്ഞ സാമ്പത്തിക വർഷം ട്രഷറിയിൽ നടത്തിയ ഓഡിറ്റിന്റെ റിപ്പോർട്ടിലാണ് എജി നിർദേശം നൽകിയത്. 2019ൽ സർക്കാർ നിർത്തലാക്കിയ പ്രളയ സെസ് പിരിവ് ചില മേഖലകളിൽ ഇപ്പോഴും തുടരുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകളും പരിശോധനയിൽ കണ്ടെത്തി. 2023–24ൽ 2.99 കോടി രൂപ പ്രളയ സെസ് വരുമാനമായി ട്രഷറിയിൽ എത്തിയെന്നു കണ്ടെത്തി. 2018 ഓഗസ്റ്റ് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. 1,200 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിടത്ത് 2,118 കോടി രൂപ സർക്കാരിനു ലഭിക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ ഇടുക്കിയിലെ ഏലമലക്കാടുകളെക്കുറിച്ച് കേരള സർക്കാരിന്റെ 2 വകുപ്പുകളിൽ രേഖകൾ വ്യത്യസ്തമാകുന്നത് എങ്ങനെയെന്നു സുപ്രീം കോടതി ചോദിച്ചു. കൃത്രിമരേഖകൾ കാട്ടി ഇടുക്കി ജില്ലയിൽ 2 ലക്ഷത്തിലധികം ഏക്കർ ഭൂമി വനഭൂമിയാക്കാൻ ശ്രമം നടത്തിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. കാർഡമം ഹിൽ റിസർവ് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ വനം, റവന്യു വകുപ്പുകൾക്ക് കോടതി നിർദേശം നൽകി.
Results 1-10 of 3967