Activate your premium subscription today
ഉടനെയൊന്നും നടപ്പില്ലാത്ത രണ്ട് ഉപാധികളാൽ വനിതാസംവരണ ബിൽ വൈകിപ്പിക്കുന്നതെന്തിന് ? 2029ൽ നടപ്പാക്കാനാണെങ്കിൽ ‘നാരീ ശക്തി വന്ദൻ അധിനിയം’ തിടുക്കപ്പെട്ട് പാസാക്കിയതെന്തിന് ? സ്ത്രീകളോടുള്ള അവഗണനയ്ക്കെതിരായ കേരളത്തിന്റെ ശബ്ദമാണ് 17നു കൈമാറുന്ന ‘പെൺ മെമ്മോറിയൽ’
ന്യൂഡൽഹി∙ വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അടുത്ത സെൻസസിനെത്തുടർന്നുള്ള മണ്ഡല
ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു. ഭരണഘടനയുടെ 106–ാം ഭേദഗതിയാണിത്. കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബിൽ ഇരുസഭകളും പാസാക്കിയത്.
ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.
കടമ്പകൾ എല്ലാം കടന്ന് വനിതാ ബിൽ യാഥാർഥ്യമായി. എതിർപ്പുകൾ ഓരോന്നായി ഉയരുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം തിരച്ചറിഞ്ഞ നിയമ നിർമാതാക്കൾ അതിനായുള്ള പരിശ്രമം ഉപേക്ഷിച്ചില്ല. ബില്ലിനായി അക്ഷീണം പ്രയത്നിച്ച നിയമ നിർമാതാക്കൾ നമുക്കുണ്ട്. അതേ സമയം ബിൽ പാസായാൽ വിഷം കഴിച്ചു മരിക്കുമെന്നു ഭീഷണി മുഴക്കിയവരുമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിവിധ വിഭാഗങ്ങൾക്കു നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വനിതകൾ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു. ഇന്ന് 193 ലോകരാഷ്ട്രങ്ങളുടെ പാർലമെന്ററി വനിതാപ്രതിനിധ്യ പട്ടികയിൽ ഇന്ത്യ 148–ാം സ്ഥാനത്താണ്. അതേ സമയം സംവരണം ഇല്ലെങ്കിലും വനിതകളുടെ പങ്കാളിത്തം ക്രമമായി ലോക്സഭകളിൽ ഉയർന്നുവെന്നതാണ് സത്യം. അതായത് ഒന്നാം ലോക്സഭയിൽ വെറും 4.42 % വനിതകൾ മാത്രമായിരുന്നു. 17 –ാം ലോക്സഭയിൽ വനിതകളുടെ പങ്കാളിത്തം 14.37 % ആയി ഉയർന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ. സംവരണം നൽകിയില്ലെങ്കിലും വനിതാ മുന്നേറ്റം തുടരുമായിരുന്നു. അതല്ലേ യഥാർഥ വനിതാ ശക്തി.
ഭുവനേശ്വർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശനയത്തെയും പുകഴ്ത്തി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്തെ അഴിമതിമുക്തമാക്കാൻ മോദി നടത്തുന്ന ശ്രമങ്ങളെയും പട്നായിക് അഭിനന്ദിച്ചു. ഭുവനേശ്വറിൽ ഒഡിഷ സാഹിത്യോത്സവത്തിലായിരുന്നു പരാമർശം. ‘‘കേന്ദ്ര സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണ്. ഞങ്ങളുടെ
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണത്തിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിക്ക് 50% നിയമസഭകളുടെയെങ്കിലും അംഗീകാരം വേണമോയെന്നതിൽ സർക്കാർ ഒൗദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പട്ടിക വിഭാഗ സംവരണം നീട്ടുന്നതു സംബന്ധിച്ച ഭരണഘടനാ ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം
ന്യൂഡൽഹി ∙ ജി20 ഉച്ചകോടി പോലെ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും വനിതാ സംവരണ ബിൽ. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ വന്നപ്പോൾ ബിജെപിയുടെ ഐടി സെൽ അതിനെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും അതൊക്കെ മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഛാശക്തിയുടെ പ്രതീകമായാണ്
ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു. കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ
Results 1-10 of 55