Activate your premium subscription today
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
റോം ∙ പ്രഫഷനൽ മാജിക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം മാറ്റി വച്ച് തിരുവനന്തപുരത്ത് ഡിഫറന്റ് ആർട്ട് സെന്റർ എന്ന സ്ഥാപനം നടത്തുന്ന ഗോപിനാഥ് മുതുകാട് ഇറ്റലിയിലെ റോമിൽ എത്തിചേർന്നേപ്പോൾ മലയാളി സംഘടനകളെ എകോപ്പിച്ചു കൊണ്ട് അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സിഡ്നി ∙ മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്നി സന്ദർശിക്കുന്നു. സിഡ്നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന
പുൽപള്ളി ∙വന്യമൃഗങ്ങളിറങ്ങുന്ന വനാതിർത്തിയിൽ പ്ലാസ്റ്റിക് മേഞ്ഞ കൂരയിൽ കഴിഞ്ഞ അമേയയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി. ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മജിഷ്യൻ ഗോപിനാഥ് മുതുകാട് മുൻകൈയെടുത്ത് നിർമിച്ച സ്വപ്ന വീടിന്റെ താക്കോൽ അമേയയും കുടുംബവും ഏറ്റുവാങ്ങി. ആനപ്പാറ മേഴ്സിഹോം തൊഴിൽ
കാഞ്ഞങ്ങാട് ∙ വികാരനിർഭര രംഗങ്ങളുമായി, ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ ബഡ്സ് സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ ‘സ്നേഹനിധി’ പ്രഖ്യാപന ചടങ്ങ്. പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ഒരാൾ കഴുത്തിലെ സ്വർണമാല ഊരി മുതുകാടിനു നേരെ നീട്ടിയതും വേദിയിൽ കയറി പ്രിയപ്പെട്ട കഥാകാരൻ ടി.പത്മനാഭന്റെ മടിയിലിരുന്ന 7
കാഞ്ഞങ്ങാട് (കാസർകോട്) ∙ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാരെയും അധ്യാപകരെയും സാക്ഷിനിർത്തി മലയാള മനോരമയുടെ ‘സ്നേഹനിധി’ പദ്ധതിയുടെ മൂന്നാംഘട്ട പ്രഖ്യാപനം. അമ്മമാരുടെയും കുട്ടികളുടെയും പാട്ടും ഗോപിനാഥ് മുതുകാടിന്റെ മാജിക്കും വർണം വിരിയിച്ച സദസ്സിൽ 10 ബഡ്സ് സ്കൂളുകൾക്കു 15 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണു പ്രഖ്യാപിച്ചത്. സ്പീക്കർ എ.എൻ.ഷംസീർ പ്രഖ്യാപനം നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ തയാറാക്കിയ കരകൗശല വസ്തുക്കൾ സമ്മാനമായി നൽകിയാണ് അതിഥികളെ വരവേറ്റത്. അമ്മമാർ തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളോടു സമൂഹം സഹാനുഭൂതി ഉള്ളവരാകണമെന്ന് സ്പീക്കർ പറഞ്ഞു. ഈ കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപന്നങ്ങൾ വാങ്ങാൻ മുൻഗണന നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്താനും നമുക്കു കഴിയണം. ഈ രംഗത്തു വർഷങ്ങളായി മനോരമ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ് – സ്പീക്കർ പറഞ്ഞു.
കാഞ്ഞങ്ങാട് (കാസർകോട്) ∙ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന കാസർകോടിന്റെ മണ്ണിലേക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രവുമായി മജിഷ്യൻ ഗോപിനാഥ് മുതുകാട്. പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും ഉൾപ്പെടുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത്
കാസർകോട്– കാഞ്ഞങ്ങാട് മേഖലയിൽ പലരും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിസ്വാർഥ ശ്രമങ്ങൾ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വീടുകളിൽ ഞങ്ങൾ കണ്ട അത്തരം വെളിച്ചങ്ങളിലൂടെ... ഷാക്കിറയുടെ സന്തോഷക്കുപ്പി എട്ടുവർഷം മുൻപാണ് ഷാക്കിറയുടെ ജീവിതം ‘മനോരമ’യിലൂടെ
ആകുലതകൊണ്ടു മെലിഞ്ഞും വ്യഥകൊണ്ടു കണ്ണുകുഴിഞ്ഞും പോയൊരമ്മ കമ്പിയഴിക്കു മുന്നിൽനിന്നു വിളിച്ചു: മോളേ അഞ്ജലീ... ആറടിയോളം ഉയരവും സാമാന്യം തടിയുമുള്ള അഞ്ജലി (22) അഴിക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു. തലയ്ക്കിരുവശവും കൈകൾ ചുരുട്ടിപ്പിടിച്ച് അവളുടെ ഉള്ളിലെ അസ്വസ്ഥത പ്രകടമാക്കുന്ന ഭാവം കാണിച്ചു. അഴിയിൽ പിടിച്ചു തലയിടിച്ചു. പിന്നെ കട്ടിലിലേക്കു സ്വയം എടുത്തെറിയുന്നതുപോലൊരു വീഴ്ച. അതിന്റെ ശബ്ദത്തിൽ ആ ചെറിയ വീട് ഒന്നുലഞ്ഞു. വീണ്ടും അവൾ എഴുന്നേറ്റുവന്നു. അത് ആവർത്തിച്ചു. അവൾ എന്നെ കണ്ടു. അഴികൾക്കിടയിലൂടെ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം 4 പതിറ്റാണ്ടു പിന്നിടുന്നു. ദുരിതപ്പെയ്ത്തിന്റെ ആദ്യനാളുകളിൽ ജനിച്ചവർക്ക് ഇപ്പോൾ 40 വയസ്സു കടന്നിരിക്കുന്നു. അവരിൽ ചില മക്കളെത്തേടി കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച ഗോപിനാഥ് മുതുകാട് എഴുതുന്നു
Results 1-10 of 82