Activate your premium subscription today
കൊല്ലം∙ നൂറു കോടി ഇന്ത്യക്കാരുടെ ഭാഷ ഒരു ഭാഷയാക്കി മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സ്പെയിനിൽ ഏകഭാഷാ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഒരു തലമുറയ്ക്ക് ഇല്ലായ്മ ചെയ്ത ഭാഷ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാര വിതരണം ഉദ്ഘാടനം
മഹാരാജകീയ കലാലയത്തിലെ സതീർത്ഥ്യരുടെയും പിൻഗാമികളുടെയും സ്നേഹാദരവുകളേറ്റു വാങ്ങി മലയാളത്തിന്റെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ജി. ഓഡിറ്റോറിയത്തിൽ എൻ. എസ്. മാധവന് സ്വീകരണമൊരുക്കിയത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ഇന്ത്യയെ സ്നേഹിച്ചിട്ടുണ്ടോ? ലെനിൻ, മാവോ തുടങ്ങിയവരുടെ കൃതികളിൽ എപ്പോഴും കാണാനാവുക മഹത്തായ റഷ്യൻ ജനത, ചൈനീസ് ജനത അല്ലെങ്കിൽ മഹത്തായ റഷ്യൻ സംസ്കാരം, ചൈനീസ് സംസ്കാരം എന്നെല്ലാമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ ഒരിക്കലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാനാവില്ല.
നെഞ്ചിൽ കൈവച്ച് സന്തോഷം പങ്കിട്ടു. ശേഷം തലയുയർത്തി മുകളിലേക്ക് നോക്കി. ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം മനോരമ ഹോർത്തൂസ് കലാ– സാഹിത്യോത്സവത്തിലെ ചർച്ചാ വേദിയിൽ അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’യുടെ കഥാകാരൻ വിജയഗോൾ നേടിയ ഫുട്ബോൾ താരത്തെപോലെ ആഹ്ലാദം കൊണ്ടു. കോഴിക്കോട് ബീച്ചിൽ ഹോർത്തൂസിലെ ‘മറ്റൊരു ഇന്ത്യ’ എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ എൻ.എൻ.മാധവന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം പുറത്തു വന്നത്.
തിരുവനന്തപുരം∙ 2024 ലെ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന്. മന്ത്രി സജി ചെറിയാൻ കോട്ടയത്ത് പുരസ്കാരം പ്രഖ്യാപിച്ചു.
കോഴിക്കോട്∙ ലോകത്തെ മുഴുൻ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാലമായ സ്വത്വബോധം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ പ്രേരിപ്പിക്കുന്നത് കലാപ്രകടനങ്ങളിലൂടെയാണെന്നും അതിനുള്ള മികച്ച അവസരമാണ് മലയാള മനോരമ കാലസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിലൂടെ കോഴിക്കോടിന് വന്നിരിക്കുന്നതെന്നും മേയർ ബീന ഫിലിപ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോട്ടയം ∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് ഒരുക്കുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായുളള അക്ഷരപ്രയാണത്തിനു മലയാള മനോരമ അങ്കണത്തിൽ പ്രൗഢോജ്വല തുടക്കം. മലയാളത്തിന്റെ ആദ്യാക്ഷരം ‘അ’യുടെ മാതൃക, മനോരമയുടെ ആദ്യ പ്രസിനു മുന്നിൽവച്ച് എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവനിൽനിന്ന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഏറ്റുവാങ്ങി. തുടർന്ന് അക്ഷരദീപം തെളിച്ച ഇരുവരും ചേർന്ന് അക്ഷരപ്രയാണത്തിനുള്ള അലംകൃത വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം സിഎംഎസ് കോളജ്, മാന്നാനം കെഇ കോളജ്, ഏറ്റുമാനൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇന്നലെ അക്ഷരപ്രയാണത്തിനു വരവേൽപ് നൽകി. ഇന്നു തിരുവനന്തപുരം ജില്ലയിലാണു പര്യടനം.
കോട്ടയ്ക്കൽ ∙ കേരളത്തിലെ മികച്ച കോളജ് മാഗസിനു മലയാള മനോരമ നൽകുന്ന ചീഫ് എഡിറ്റേഴ്സ് ട്രോഫിയുടെയും കാഷ് അവാർഡിന്റെയും സമർപ്പണം നാളെ 2നു കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ, സംവിധായകൻ വിപിൻ ദാസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രിൻസിപ്പൽ ഡോ. ബീന റോസ് അധ്യക്ഷത വഹിക്കും. ചീഫ് എഡിറ്റേഴ്സ് ട്രോഫി കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജും രണ്ടാം സമ്മാനം കോഴിക്കോട് ഫാറൂഖ് കോളജും മൂന്നാം സമ്മാനം കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജും ഏറ്റുവാങ്ങും.
എഴുത്തുകാർ നിലവിൽ നേരിടുന്നതു വലിയ പ്രശ്നമാണ്. അവർ ആക്രമിക്കപ്പെടുന്നു. നാത്സിക്കാലത്തും ഫാഷിസകാലത്തും അവിടങ്ങളിൽ നല്ല സൃഷ്ടി വന്നില്ല. കേരളത്തിലാകട്ടെ കൂടുതൽ സംസാരിക്കുന്നുണ്ട്. പക്ഷേ, എത്രകാലം ഇവിടെയും എന്ന ചോദ്യമുണ്ട്. എഴുത്തുകാർ ഭരണകൂടത്തിനു വലിയ പ്രശ്നമാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലമുന്നണികളിലേക്കും പ്രമുഖർ എത്തുണ്ട്. ഇന്ന് ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് മെട്രോമാൻ ഇ .ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. അദ്ദേഹത്തിന്റെ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരന് എന്.എസ്. മാധവന്. പാലവും തുരങ്കവും നിര്മ്മിച്ച ...| E Sreedharan | NS Madhavan | Manorama News
Results 1-10 of 55